HOME
DETAILS
MAL
ഇരിക്കൂറിലേക്ക് യാത്രാനുമതി നിഷേധിച്ചു; വിവേചനപരമെന്ന് കെ.സി ജോസഫ്
backup
April 30 2020 | 01:04 AM
കോട്ടയം: ക്വാറന്റൈന് നിയന്ത്രണങ്ങള്‍ കഴിഞ്ഞ സാഹചര്യത്തില്‍ കോട്ടയത്തു നിന്നും സ്വന്തം മണ്ഡലമായ ഇരിക്കൂറിലേക്ക് പോകാനുള്ള കെ.സി ജോസഫ് എം.എല്‍.എയുടെ അപേക്ഷ ഡി.ജി.പി തള്ളി.
യാത്രാനുമതി നിഷേധിച്ച ഡി.ജി.പിയുടെ നടപടി വിവേചനപരവും നിയമസഭാ അംഗത്തിന്റെ അവകാശത്തിന്മേലുള്ള ലംഘനവുമാണെന്ന് കെ.സി ജോസഫ് എം.എല്‍.എ പ്രതികരിച്ചു. റെഡ് സോണിലേക്ക് പോകാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പ്രകാരം അനുമതി നല്കാന് കഴിയില്ലെന്നാണ് ഡി.ജി.പി അറിയിച്ചത്. അങ്ങിനെയെങ്കില്‍ റെഡ് സോണായ കണ്ണൂരില്‍ നിന്നും ഓറഞ്ച് സോണായ തിരുവനന്തപുരത്തേക്ക് മന്ത്രിമാര്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് ഏത് നിയമ പ്രകാരമാണെന്ന് ഡി.ജി.പി വ്യക്തമാക്കണമെന്ന് കെ.സി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."