ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പിരിവ്; ദമ്പതികള്‍ക്കെതിരേ കേസ്
കാലടി: ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ വ്യാപകമായി പിരിവ് നടത്തിയിരുന്ന ദമ്പതിമാര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഭീഷണിപ്പെടുത്തിയും മറ്റും വ്യാപകമായി പിരിവ് നടത്തിയിരുന്നതിനെതിരെ കേസ് എടുത്തു. അങ്കമാലി കിടങ്ങൂരില്‍ നടത്തുന്ന ട്രസ്റ്റിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയും മറ്റും പിരിവ് നടത്തിയിരുന്നത്.
പരിസര നിവാസികള്ക്കൊന്നും ട്രസ്റ്റുമായി യാതൊരുബന്ധവുമില്ലന്നും ഈ ട്രസ്റ്റിന്റെ സഹായം ഇവിടങ്ങളില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലെന്നും മാസശമ്പളത്തിന് ആളുകളെ നിയമിച്ചാണ് പിരിവെടുക്കുന്നതെന്നും പൊലിസ് പറഞ്ഞു.
കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി ടീച്ചറുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്. തുളസി ടീച്ചറുടെ വീട്ടില്‍ പിരിവിനെത്തിയ സംഘം പണം നല്‍കാത്തതിന് ടീച്ചറെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ട്രസ്റ്റ് അധികാരികളുടെ നമ്പറില്‍ ടീച്ചര്‍ ബന്ധപ്പെട്ടപ്പോള്‍ അവരും ഭീഷണിപെടുത്തിയും അപഹസിച്ചും അപമാനിച്ചും സംസാരിച്ചു. ഇതിനെതിരെ തുളസി ടീച്ചര്‍ കാലടി പൊലീസില്‍ നല്കിയ പരാതിയിലാണ് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഐ.പി.സി 354, 294, 506 തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തത്. മന്ത്രി കടംകംപിള്ളി സുരേന്ദ്രന്, റോജി എം ജോണ്‍ എം.എല്‍.എ തുടങ്ങിയവരുടെ പേരുകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിരിവ് നടത്തിയതിന് ഇവര്‍ക്കെതിരേ അങ്കമാലി പൊലിസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."