കൊലപാതകങ്ങളും അക്രമങ്ങളും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുളള ഗൂഢാലോചന: സി.പി.എം
ആലപ്പുഴ: ബി.ജി.പി - ആര്‍.എസ്.എസ് - കോണ്‍ഗ്രസ് കൂട്ടുക്കെട്ട് ജില്ലയില്‍ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും പിണറായി വിജയന്‍ നയിക്കുന്ന ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുളള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ജില്ലയിലൊട്ടാകെ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ഏകദേശം 35 ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ്സിന്റെ നേതൃത്വത്തില്‍ ആയുധപരിശീലനം നടക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടും. 2016 ല്‍ ചേര്‍ത്തല പളളിപുറത്ത് സി.പി.എം പ്രവര്‍ത്തകനായ ഷിബുവിനെ യാതൊരു കാരണവും കൂടാതെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. 2017 മാര്‍ച്ച് ആദ്യവാരം മുഹ്‌സിന്‍ എന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആലപ്പുഴ ആലിശേരി ക്ഷേത്രത്തിലെ ഉല്‍സവ ആഘോഷങ്ങള്‍ക്കിടയില്‍ കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞദിവസം വയലാര്‍ നീലിമംഗലം ക്ഷേത്രത്തിലെ ഉല്‍സവത്തിനിടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അനന്തുവിനെ ആര്‍ എസ് എസ് ഗുണ്ടകള്‍ തല്ലിക്കൊന്നു.
കരുവാറ്റയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി. കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിനുനേരെ കോണ്‍ഗ്രസുക്കാര്‍ തന്നെ ബോംബ് ആക്രമണം നടത്തി. ഇത് ഡി.വൈ.എഫ്.ഐയുടെ തലയില്‍ക്കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു. ജില്ലയില്‍ സി.പി.എം ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നതില്‍ ക്ഷുഭിതരായ ഒരുപറ്റം ബി.ജി.പി - ആര്‍.എസ്.എസ് - കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിടുന്നത്.
ഇത് ഇവര്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ ഉന്നത നേതൃത്വത്തിന്റെ അറിവും സമ്മതത്തോടും കൂടിയാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമകരങ്ങളായ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗം കൂടിയാണിത്.
ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഏതുശക്തിയെയും പ്രതിരോധിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും നാട്ടുക്കാരും മുന്നിട്ടിറണങ്ങണമെന്നും സജി ചെറിയാന്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആര്‍ നാസര്‍, എച്ച് സലാം, വി.ബി അശോകന്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."