സഊദിയിൽ നാളെ മുതൽ രാജ്യ വ്യാപക കൊവിഡ്-19 പരിശോധന, ടെസ്റ്റുകൾ നടത്തുന്നത് ഒന്നര കോടിയോളം ആളുകളിൽ
റിയാദ്: സഊദിയിൽ രാജ്യവ്യാപകമായി വീടുകൾ കയറിയിറങ്ങി ടെസ്റ്റുകൾ നടത്താനൊരുങ്ങി സഊദി ആരോഗ്യ മന്ത്രാലയം. നിലവിൽ വിവിധ ലേബർ ക്യാമ്പുകളിലും വിദേശികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലും നടക്കുന്ന പരിശോധനകളിലും കൂടുതൽ കേസുകൾ കണ്ടെത്തുന്നതിന് പിന്നിലാണ് കൂടുതൽ വ്യാപകമായ പരിശോധനകൾക്ക് സഊദി ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്. നാളെ മുതൽ രാജ്യവ്യാപകമായി കയറിയിറങ്ങിയുള്ള പരിശോധനയിൽ കൂടുതൽ വൈറസ് ബാധിതരെ കണ്ടെത്താനാകും.
توضح وزارة الصحة أنها ماضية في المسح الموسع الخاص بفيروس #كورونا الجديد وذلك في جميع مناطق المملكة وسيتم الإعلان عن أي مستجدات في وقت لاحق.
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 30, 2020
كما تؤكد الصحة على أخذ المعلومات من مصادرها الرسمية وعدم الانسياق وراء الشائعات.
ഘട്ടം ഘട്ടമായി നടത്തുന്ന പരിശോധനകളിൽ കൂടുതൽ വൈറസ് ബാധിതരെ കണ്ടെത്താനാകുമെന്നാണ് ആരോഗ്യ മന്ത്രാലയം കരുതുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും വേണ്ട രീതിയിലുള്ള നടപടികൾ സ്വീകരിക്കാനും വൈറസ് വ്യാപനം തടയുന്നതിനും സഹായിക്കുമെന്നതാണ് ആരോഗ്യ മന്ത്രാലയം ഇത്തരമൊരു നടപടികളിലേക്ക് നീങ്ങാൻ കാരണം. വീടുകൾ തോറും കയറിയിറങ്ങി ശരീരരോഷ്‌മാവ് ശേഖരിക്കുകയും 38 ഡിഗ്രിക്ക് മുകളിൽ ശരീരോഷ്‌മാവ് കണ്ടെത്തുന്നവരിൽ കോവിഡ് ടെസ്‌റ്റ് നടത്തുവാനുമാണ് പദ്ധതി. ഇതിന്റെ ഫലം പുറത്ത് വരുന്നതോടെ വൈറസ് ബാധിതരാണെങ്കിൽ ഇവരെ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലെക്ക് മാറ്റാനാണ് പദ്ധതി.
രണ്ടു ദിവസം മുമ്പ് കൊവിഡ്-19 പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 90 ലക്ഷം കൊവിഡ്-19 ടെസ്റ്റുകൾ നടത്തുന്നതിനായി ചൈനയുമായി 995 മില്യൺ റിയാലിന്റെ കരാറിൽ സഊദി ഒപ്പ് വെച്ചിരുന്നു. ചൈനയിൽ നിന്നും ഇതിനായി ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുകയും പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കുകയും ചെയ്യും. ഡോക്ടർമാർ, സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടെ അഞ്ഞൂറ് പേരുടെ വിദ്ഗദ സംഘവും ചൈനയിൽ നിന്നെത്തും. ഒരു ദിവസം പതിനായിരം ടെസ്റ്റുകള്‍ നടത്താവുന്ന മൊബൈല്‍ ലബോറട്ടറികൾ ഉൾപ്പെടുന്ന വലിയ ആറ് റീജണല്‍ ലാബുകളും രാജ്യത്ത് സ്ഥാപിക്കും.
രാജ്യത്തിനകത്തെ വിവിധ സ്രവ സാമ്പിളുകളുടെ ജനിതക വിശകലനം, ഒരു ലക്ഷം സാമ്പിളുകളുടെ രോഗപ്രതിരോധ വിശകലനം എന്നിവയും കരാറിന്റെ ഭാഗമായുണ്ട്. സഊദി ജനസംഖ്യയുടെ നാല്‍പ്പത് ശതമാനം വരുന്ന ഒരു കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ആകെ ടെസ്റ്റുകള്‍ നടത്തുക. ഇതില്‍ 90 ലക്ഷം പേര്‍ക്കാണ് ചൈനയുമായുള്ള കരാറിലൂടെ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുക. ബാക്കിയുള്ളവര്‍ക്ക് അമേരിക്ക, സ്വിറ്റ്സര്‍ലണ്ട്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയും ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും. ലോകത്താദ്യമാണ് കൊവിഡ്-19 പരിശോധനക്കായി രണ്ടുരാജ്യങ്ങൾ തമ്മിൽ ഇത്രയും വലിയ തുകക്കുള്ള കരാറിൽ ഒപ്പുവെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."