കൊവിഡ് ബാധിച്ച് കുവൈത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട ആറന്മുള മാലക്കര സ്വദേശി രാജേഷ് കുട്ടപ്പന് നായര്‍ (52), തൃശൂര്‍ വലപ്പാട് തോപ്പിയില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (54) എന്നിവരാണ് മരിച്ചത്.
രാജേഷ് കുട്ടപ്പന് നായര്‍ ദിവസങ്ങളായി രോഗാബാധയെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുവൈത്തിലെ ബദര്മുല്ല കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിനു താമസ സ്ഥലത്തെ ആളുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നേരത്തെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷ് കുട്ടപ്പന് നായരെ പിന്നീട് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗീതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
കുവൈത്തില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുകയായിരുന്ന തൃശൂര്‍ വലപ്പാട് കൈപ്പ മംഗലം സ്വദേശി അബ്ദുല്ല ഗഫൂറും ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ന്യൂമോണിയ ഉണ്ടായിരുന്നു. അമീരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെയും ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് പിന്നീട് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദ്രോഗിയായിരുന്നു ഗഫൂര്‍. രണ്ടു മക്കളും കുവൈത്തില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്. ഷാഹിദയാണ് ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."