HOME
DETAILS
MAL
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലും ഗുജറാത്ത് ഏറെ പിറകില്‍
backup
July 07 2016 | 17:07 PM
അഹമദാബാദ്: മോദിയുടെ വികസന മുദ്രാവാക്യത്തിന് തുടക്കം കുറിച്ച ഗുജറാത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും ഏറെ പിന്നോട്ട്. രാജ്യത്തെ 21 പ്രധാന സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ 20ാം സ്ഥാനത്താണ് ഗുജറാത്ത്. ടൈംസ് ഓഫ് ഇന്ത്യയാണ് സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റം ബേസ് ലൈന്‍ സര്‍വ്വേ 2014 ലാണ് ഈ കണ്ടെത്തല്‍. ഇതു മാത്രമല്ല ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍. 72.1 ആണ് ഇവിടുത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ നിരക്ക്. ഗുജറാത്തിലെ 26.6 പെണ്‍കുട്ടികളും സ്കൂളില്‍ പോകാത്തവരോ അല്ലെങ്കില്‍ 15, 17 വയസിനുള്ളില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരോ ആണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരി 83.8%ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."