HOME
DETAILS
MAL
ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു
backup
April 30 2020 | 13:04 PM
കൊല്‍ക്കത്ത:മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ചുനി ഗോസ്വാമി (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം കൊല്‍ക്കത്തയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഗോസ്വാമിയെ സിറ്റിആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.
1956 മുതല്‍ 1964 വരെയുള്ള കാലത്ത് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ചുനി ഗോസ്വാമി.1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബംഗാളിനേയും പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കുവേണ്ടി 50 മാച്ചുകള്‍ കളിച്ചിട്ടുണ്ട്. മോഹന്‍ ബഗാനുവേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. പത്മശ്രീ, അര്‍ജുന അവര്‍ഡുകള്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബസന്തിയാണ് ഭാര്യ. മകന്: സുദീപ്തോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."