കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ട്രെയിന്‍ ഉപയോഗപ്പെടുത്തുന്നത് പരിഗണനയില്‍: പ്രതിദിനം 400 സര്‍വിസുകള്‍ നടത്തുമെന്ന് സൂചന
ന്യൂഡല്‍ഹി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചേക്കും.ഇക്കാര്യത്തില്‍ കരട് റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചു.പ്രതിദിനം 400 ട്രെയിന്‍ സര്‍വിസുകള്‍ നടത്താനാണ്
റെയില്‍വേ ഒരുങ്ങുന്നത്.
നോണ്‍ എസി, സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടക്കിക്കൊണ്ടുപോകുന്നതിനുള്ള രൂപരേഖ റെയില്‍വെ മന്ത്രാലയം തയ്യാറാക്കിയിരുന്നു. സാധാരണ രണ്ടായിരത്തിലധികം യാത്രക്കാരെ കൊണ്ടുപോകുന്ന ട്രെയിനുകളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ 1000ല്‍ താഴെ തൊഴിലാളികളെ മാത്രമേ സഞ്ചരിക്കാന്‍ അനുവദിക്കൂ.
പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തയച്ചു. അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചയക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിട്ടുണ്ട്.
കൊവിസ് പ്രതിസന്ധിയെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ വിദ്യാര്‍ഥികള്‍ സഞ്ചാരികള്‍ അടക്കമുള്ളവരെ ബസുകളില്‍ സ്വദേശങ്ങളിലേക്ക് മടക്കി അയക്കണമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.കേരളം, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ഇത് അപ്രായോഗികമാണെന്നും പ്രത്യേക ട്രെയിന്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം പരിഗണിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."