HOME
DETAILS
MAL
സഊദിയില്‍ മദ്യക്കടത്ത്; ഒരു മാസത്തിനിടെ പിടിയിലായത് 16 മലയാളികള്‍
backup
March 01 2019 | 09:03 AM
നിസാര്‍ കലയത്ത്
ജിദ്ദ: ബഹ്‌റെയിനിലെ കോസ് വേ വഴി നടത്തുന്ന മദ്യക്കടത്തു കേസുകളില്‍ മലയാളികളുടെ സാന്നിദ്ധ്യം വര്‍ധിക്കുന്നതായി സൂചന. മലയാളി കുടുംബം അടക്കം 16 പേരാണു കഴിഞ്ഞ ഒരു മാസത്തിനകം സഊദി കസ്റ്റംസിന്റെ പിടിയില്‍ പെട്ടത്.
ബഹ്‌റെയിനില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന്റെ സാംബത്തിക പരാധീനത മുതലെടുക്കുകയായിരുന്നു മദ്യക്കടത്ത് സംഘം. മദ്യക്കടത്ത് ലോബി നല്‍കുന്ന പെട്ടി സഊദിയിലെത്തിച്ചാല്‍ നാട്ടിലേക്കുള്ള യാത്രാ ചിലവ് അവര്‍ വഹിക്കാമെന്ന വാഗ്ദാനത്തില്‍ വീഴുകയായിരുന്നു എറണാകുളം സ്വദേശി. തുടര്‍ന്ന് ഭാര്യയോടും ഒന്നരയും ഏഴും വയസ്സുള്ള രണ്ട് കുട്ടികളോടുമൊത്ത് സഊദിയിലേക്ക് പെട്ടിയുമായി കടക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ കാര്‍ പരിശോധിച്ചപ്പോള്‍ 120 മദ്യക്കുപ്പികളാണു കണ്ടെത്തിയത്. ഭാര്യയും കുട്ടികളെയും പിന്നീട് ബഹ്‌റെയ്‌നിലേക്ക് തിരിച്ചയച്ചെങ്കിലും ഭര്‍ത്താവ് ഇപ്പോഴും സഊദിയില്‍ ജയിലിലാണു.
മാതാവിനു കാന്‍സറും സഹോദരിക്ക് മാനസികാസ്വസ്ഥതയും ഉള്ള ഒരു വയനാട് സ്വദേശിയെയും മദ്യ ലോബി കുടുക്കി. ഇയാളുടെ പരാധീനത മുതലെടുത്ത സംഘം ടാക്‌സി െ്രെഡവറായി ജോലി നല്‍കുകയും ബഹ്‌റെയ്‌നില്‍ നിന്ന് തിരിച്ച് ദമാമിലേക്കുള്ള യാത്രയില്‍ സിഗരറ്റ് പെട്ടികള്‍ നല്‍കുകയും ചെയ്യുകയായിരുന്നു പതിവ്. കഴിഞ്ഞയാഴ്ച നടന്ന പരിശോധനയില്‍ കസ്റ്റംസ് അധികൃതര്‍ സിഗരറ്റ് പെട്ടിക്കുള്ളില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തപ്പോള്‍ മാത്രമാണു താന്‍ വഞ്ചിക്കപ്പെട്ടത് യുവാവ് അറിഞ്ഞത്.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കളെ നല്ല ശമ്പളം ഓഫര്‍ ചെയ്ത് ടാക്‌സി െ്രെഡവര്‍മാരായി റിക്രൂട്ട് ചെയ്യുകയും ബഹ്്റെയിനിലേക്ക് പോയി തിരികെ ദമാമിലേക്ക് വരുംമ്പോള്‍ അവരറിയാതെ മദ്യക്കുപ്പികള്‍ വാഹനത്തില്‍ ഒളിപ്പിക്കുകയും ചെയ്യുക ഈ സംഘത്തിന്റെ പതിവാണു. എന്നാല്‍ ഇങ്ങനെ പലരും അറിയാതെ പെടുന്നുണ്ടെങ്കിലും എല്ലാം അറിഞ്ഞിട്ടും അതി വേഗം പണക്കാരനാകാനുള്ള മോഹവും പല യുവാക്കളെയും മദ്യക്കടത്തിനു പ്രേരിപ്പിക്കുന്നുണ്ടെന്നതാണു വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."