രാഷ്ട്രീയലക്ഷ്യത്തിനായി രാജ്യസുരക്ഷ ഉപയോഗിക്കരുത്: മോദി
കന്യാകുമാരി: ഇന്ത്യ, പാക് സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ഉയര്‍ന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പാര്‍ട്ടികള്‍ മോദിയെ വെറുക്കുന്നതിന്റെ തുടര്‍ച്ചയായി രാജ്യത്തെ വെറുക്കുന്നുവെന്ന് കന്യാകുമാരിയില്‍ അദ്ദേഹം പറഞ്ഞു.
സൈന്യത്തിനൊപ്പമാണോ അല്ലയോ എന്ന് വിമര്‍ശകര്‍ വ്യക്തമാക്കണം. സ്വന്തം രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തരുത്. ഇത്തരക്കാര്‍ പാകിസ്താനെ സഹായിക്കുകയും ഇന്ത്യയെ മുറിപ്പെടുത്തുകയും ചെയ്യുന്നു. ഭീകരര്‍ക്കെതിരേ ഇന്ത്യ നടത്തുന്ന പോരാട്ടത്തെപ്പോലും ചിലര്‍ക്ക് സംശയമാണ്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ആദ്യം ഇന്ത്യക്കാരായി നില്‍ക്കണം. രാഷ്ട്രീയ ലാഭത്തിനായാണ് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന് വിമര്‍ശിക്കുന്നവരും പരിഹസിക്കുന്നവരും 2004-2014 കാലഘട്ടത്തില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരായി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനെതിരേ തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാത്തവരാണ്. ജനങ്ങളുടെ മനസിലുള്ളത് തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിറവേറ്റിയിട്ടുള്ളത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കന്യാകുമാരി ജില്ലയില്‍ 40,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. കന്യാകുമാരിയിലെ അഗസ്തീശ്വരം വിവേകാനന്ദ കോളജ് മൈതാനത്ത് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം തമിഴ്നാട് ഗവര്‍ണര്‍ ഭന്‍വര്‍ലാല്‍ പുരോഹിത്, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി കെ.കെ ശൈലജ, മേയര്‍ വി. പ്രശാന്ത് എന്നിവര്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."