HOME
DETAILS

തളര്‍ന്നിട്ടും പോരാട്ടവീര്യം കൈവിടാതെ ആ അമ്മ

  
backup
April 07 2017 | 20:04 PM

%e0%b4%a4%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5

തിരുവനന്തപുരം: ഉള്ളുലയ്ക്കുന്ന വേദനയുമായി ആ അമ്മ ആശുപത്രി കിടക്കയില്‍ നിരാഹാരം തുടരുകയാണ്. മകന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തെ ക്രൂരമായി നേരിട്ട ഭരണകൂട ഭീകരതയുടെ ഓര്‍മ്മകള്‍ അവരെ അലട്ടുകയാണ്. ഒപ്പം വീട്ടില്‍ മകള്‍ നിരാഹരമിരിക്കുന്നുവെന്ന വാര്‍ത്തയും മഹിജയുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്നു.
ഇടയ്ക്ക് തന്നോടൊപ്പം നില്‍ക്കുന്ന ബന്ധുക്കളോട് മകളുടെ വിശേഷം ആരാഞ്ഞ് കണ്ണീര്‍ തുടയ്ക്കുന്നു. താന്‍ വിശ്വാസിക്കുന്ന പാര്‍ട്ടിയുടെ സര്‍ക്കാരില്‍ നിന്നുണ്ടാകുന്ന അവഗണന ഈ അമ്മയുടെ ഹൃദയത്തിലുണ്ടാക്കിയ മുറിപ്പാട് വളരെ വലുതാണ്.
മകന്‍ നഷ്ടപ്പെട്ടതിന്റെ തീരാനൊമ്പരത്തിനൊപ്പം പൊലിസ് തെരുവില്‍ വലിച്ചിഴച്ചതിന്റെ വേദനയും മകള്‍ നിരാഹാരമിരിക്കുന്നതുമായപ്പോള്‍ ആകെ തളര്‍ന്നുപോയി ആ അമ്മ. എന്നാല്‍ ധൈര്യം കൈവിടാതെ അവര്‍ ഇപ്പോഴും പോരാട്ട പാതയിലാണ്. മഹിജയെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള കഠിനശ്രമത്തിലാണ് ഉറ്റവരെല്ലാം. ഡ്രിപ്പ് നല്‍കി നിര്‍ബന്ധിത വിശ്രമത്തിനു നിര്‍ദേശിച്ചിരിക്കുകയാണു ഡോക്ടര്‍മാര്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ മരണത്തില്‍ നീതി തേടി ബുധനാഴ്ച പൊലിസ് ആസ്ഥാനത്ത് സമരത്തിനു തുനിയുമ്പോഴാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മെഡിക്കല്‍ കോളജിലെത്തിയതു മുതല്‍ മഹിജയും ബന്ധുക്കളും നിരാഹാര സമരത്തിലാണ്.
നെഞ്ചിലും വയറിലും പരുക്കേറ്റ മഹിജയെ 14ാം വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വല്യമ്മയുടെ മകള്‍ ശോഭയും ഭര്‍ത്താവ് അശോകന്റെ അമ്മാവന്റെ മകള്‍ ശോഭയുമാണ് കൂട്ട്. അടുത്ത കിടക്കകളിലുള്ള രോഗികളും ആശുപത്രി ജീവനക്കാരും സ്‌നേഹപൂര്‍വം നിര്‍ബന്ധിക്കുമ്പോഴും ഒരു നുള്ള് ഭക്ഷണംപോലും കഴിക്കാന്‍ മഹിജ കൂട്ടാക്കുന്നില്ല.


പൊലിസ് അതിക്രമത്തെ തുടര്‍ന്ന് അവശയായ അവര്‍ ഭക്ഷണവും വെടിഞ്ഞതോടെ കൂടുതല്‍ ക്ഷീണിതയാണ്. കാണാനെത്തുന്നവരോടു ശബ്ദമെടുത്തു സംസാരിക്കാന്‍ കഴിയുന്നില്ല. ഇടക്കിടെ വെള്ളം കുടിക്കുന്നുണ്ടെന്നതു മാത്രമാണ് ആശ്വാസം. ക്ഷീണം കുറയ്ക്കുന്നതിനു ഡ്രിപ്പ് നല്‍കുന്നു. ഫോണ്‍ സഹോദരന്‍ ശ്രീജീത്തിനെ ഏല്‍പിച്ചിരിക്കുകയാണ്. 18ാം വാര്‍ഡിലാണ് ശ്രീജിത്തിനെ പ്രവേശിച്ചിരിക്കുന്നത്. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബാഡ്ജ് ധരിച്ചാണ് ഭര്‍ത്താവ് കെ.പി.അശോകന്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ ആശുപത്രിക്കു പുറത്തു സമരം നടത്തുന്നത്. അത്യാഹിത വിഭാഗത്തിനു സമീപം വിശ്രമ സ്ഥലത്ത് എല്ലാ പ്രതീക്ഷയും നശിച്ചപോലുള്ള ഇവരുടെ ഇരിപ്പ് കരളലിയിക്കുന്നതാണ്.
ജിഷ്ണുവിന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ തലസ്ഥാനത്ത് എത്തിയ എല്ലാവരും നിരാഹാര സമരത്തിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളവര്‍ക്ക് ശരിയായ പരിചരണം ലഭിക്കുന്നുണ്ടെങ്കിലും പുറത്തു സമരം നടത്തുന്നവരെ അധികൃതര്‍ അവഗണിക്കുന്നു. ജിഷ്ണുവിനു പ്രിയപ്പെട്ടവരായിരുന്ന കുഞ്ഞിക്കണ്ണനും വിനോദനും ബാലനും മഹേഷും ഹരിദാസും സിനുവുമെല്ലാം മഹിജക്കും അശോകനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആശുപത്രി പരിസരത്തുണ്ട്. ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു നൂറുകണക്കിനു ഫോണ്‍ കോളുകളാണു മഹിജക്കും അശോകനും ലഭിക്കുന്നത്. ഈ പിന്തുണയാണ് തങ്ങളുടെ സമരത്തിന് ഊര്‍ജം പകരുന്നതെന്നു ജിഷ്ണുവിന്റെ പിതാവ് കെ.പി.അശോകന്‍ പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയെ ഉള്‍പ്പെടെ മര്‍ദിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. അവരെ സ്ഥാനത്തുനിന്ന് മാറ്റണം. സമരത്തില്‍ നിന്ന് പിന്നോട്ടില്ല. നീതിതേടി മരണം വരെ നിരാഹാര സമരം തുടരും. ആശുപത്രി വിട്ടാല്‍ ഡി.ജി.പി ഓഫിസിലേക്ക് വീണ്ടും പോകും. എവിടെ വച്ച് തടയുന്നുവോ അവിടെ സമരം തുടരും. ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത രീതിയില്‍ സമരം നടത്തുമെന്നും ശ്രീജിത്ത് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago