പദ്ധതി തുക ചിലവഴിക്കല്‍ ജില്ലയില്‍ മാനന്തവാടി ബ്ലോക്ക് ഒന്നാമത്
മാനന്തവാടി: പദ്ധതി വിഹിതം ചെലവഴിക്കുന്നതിന് ജില്ലക്ക് നാണക്കേടുണ്ടാക്കിയ ബ്ലോക്ക് പഞ്ചായത്തുകള്‍ മാര്‍ച്ച് അവസാനത്തോടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് നിലമെച്ചപ്പെടുത്തി. സാമ്പത്തിക വര്‍ഷം തുക ചിലവഴിച്ചതില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ മാനന്തവാടി ബ്ലോക്കിനാണ് ഒന്നാം സ്ഥാനം. 66.45 ശതമാനം തുക ചെലവഴിച്ചാണ് ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാന തലത്തില്‍ എണ്‍പതാം സ്ഥാനം നേടി.
അറുപത്തിയഞ്ച് ശതമാനം ചെലവഴിച്ച് കല്‍പ്പറ്റ ബ്ലോക്ക് രണ്ടാം സ്ഥാനത്തും 64 ശതമാനം ചെലവഴിച്ച് പനമരം മൂന്നാം സ്ഥാനവും 53 ശതമാനം ചിലവഴിച്ച് സുല്‍ത്താന്‍ ബത്തേരി നാലാം സ്ഥാനത്തും എത്തി.രണ്ട് മാസം മുന്‍പ് വരെ സുല്‍ത്താന്‍ ബത്തേരിയായിരുന്നു ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. ആയൂര്‍വേദം, ക്ഷീര വികസനം, പട്ടികവര്‍ഗ്ഗ വകുപ്പ് എന്നീ ഘടക സ്ഥാപനങ്ങള്‍ നൂറ് ശതമാനം തുകയും ചിലവഴിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമാന സ്ഥാപനങ്ങളായി മാറി. അതേ സമയം അനുവദിച്ച 64.46 ലക്ഷം രൂപയില്‍ 2. 22 ലക്ഷം രൂപ ചിലവഴിച്ച് 3.40 ശതമാനം മാത്രം കൈവരിച്ച കൃഷി അസി.ഡയരക്ടര്‍ ഓഫിസാണ് ഏറ്റവും പിന്നില്‍.
മികച്ച നേട്ടം കൊയ്ത ജീവനക്കാരെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു. പ്രസിഡന്റ് പ്രീത രാമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജെ പൈലി അധ്യക്ഷനായി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, തങ്കമ്മ യേശുദാസ്, ദിനേശ് ബാബു, ഗീത ബാബു, കെ.കെ.സി മൈമൂന, അനില്‍, ഷീബ, ഫാത്തിമ ബീഗം, സെക്രട്ടറി കെ ഗണേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."