HOME
DETAILS

വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന്

  
backup
April 07 2017 | 20:04 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0


പുല്‍പ്പള്ളി: വരള്‍ച്ച രൂക്ഷമായതോടെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കടുത്ത ജലക്ഷാമവും കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുകയും ചെയ്തിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. ജനങ്ങള്‍ അനുഭവിക്കുന്ന വരള്‍ച്ച കെടുതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെത്തിക്കുന്നതിനും ജനപ്രതിനിധികള്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വേനല്‍ ചൂട് ശക്തമായതോടെ കിണറുകളും കുളങ്ങളും കുഴല്‍കിണറുകളും വറ്റി. ഇതിന് പുറമെ കാര്‍ഷിക വിളകളായ കുരുമുളക്, കാപ്പി, ഏലം, കമുക്, വാഴ, തെങ്ങ് തുടങ്ങിയ വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയിട്ടും വരള്‍ച്ച പ്രതിരോധത്തിനാവശ്യമായ ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല.
വരള്‍ച്ച കെടുതി അനുഭവിക്കുമ്പോള്‍ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മന്ത്രിമാരും ജനപ്രതിനിധികളും പല വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ ഒരു പ്രവര്‍ത്തനവും നടത്താറില്ല. കന്നാരംപുഴ, മുദ്ദള്ളിതോട്, കടമാന്‍തോട് എന്നിവിടങ്ങളില്‍ പാഴായി ഒഴുകുന്ന ജലം തടഞ്ഞുനിര്‍ത്തി സംരക്ഷിക്കുന്നതിന് പദ്ധതികള്‍ ആരംഭിക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. 2004ലെ കൊടും വരള്‍ച്ചയ്ക്ക് ശേഷം ഓരോ വര്‍ഷവും വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപനം നടത്തുന്നതല്ലാതെ നാമമാത്രമായ തടയണകള്‍ നിര്‍മിച്ച് ജനപ്രതിനിധികള്‍ കുടിയേറ്റ മേഖലയിലെ കര്‍ഷകരെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് കര്‍ഷകരുടെ പരാതി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago