ഷെയര്‍ചാറ്റില്‍ മലയാളി തരംഗം
തിരുവനന്തപുരം: പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ മലയാളി തരംഗം. മലയാളി ഉപഭോക്താക്കളുടെ എണ്ണം 23 ലക്ഷം കവിഞ്ഞു. രാജ്യത്തെ മറ്റു പ്രാദേശിക ഭാഷകളിലെ ഉപഭോക്താക്കളുടെ എണ്ണത്തേക്കാള്‍ മലയാളികള്‍ ഏറെ മുന്നിലാണ്.
സംസ്ഥാനത്ത് മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് ഷെയര്ചാറ്റിനോട് കൂടുതല്‍ താല്പര്യം പ്രകടിപ്പിക്കുന്നത്. സാംസ്കാരിക വിഷയങ്ങളിലാണ് മലയാളികള്‍ക്ക് കൂടുതല്‍ താല്പര്യമെന്ന് ഷെയര്‍ചാറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ എഴുത്തുമായി ബന്ധപ്പെട്ട മൂന്ന് ലക്ഷം പോസ്റ്റുകളാണ് മലയാളികള്‍ ഷെയര്‍ചാറ്റില്‍ പങ്കുവച്ചത്. കൂടാതെ സ്വന്തം സംരംഭങ്ങള്‍ക്കും മലയാളികള്‍ ഷെയര്‍ചാറ്റിലൂടെ വിപണികള്‍ കണ്ടെത്തിക്കഴിഞ്ഞു. തുണികള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവക്കും ഷെയര്‍ചാറ്റില്‍ വന്‍ ഡിമാന്റാണെന്ന് ഷെയര്‍ചാറ്റ് ബിസിനസ് ഓഫിസര്‍ സുനില്‍ കമ്മത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."