എട്ടാം ക്ലാസു വരെയുളള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് ഒട്ടനവധി പദ്ധതികള്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും. ഈ പദ്ധതിക്കായി 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
മറ്റ് വിദ്യാഭ്യാസ പദ്ധതികള്‍
എട്ടാം ക്ലാസു വരെയുളള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം
ഭിന്നശേഷിക്കാരായ അന്‍പതിനായിരത്തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്ക് 250 രൂപ
ഹയര്‍സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആസ്ഥാനമന്ദിരം പണിയാന്‍ 20 കോടി രൂപ
കേരളസര്‍വകലാശാലയ്ക്ക് 25 കോടി
കാലിക്കറ്റ്, എംജി കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് 24 കോടി
മലയാളം സര്‍വകലാശാലയ്ക്ക് 7 കോടി രൂപ
വിദ്യാഭ്യാസവായ്പാ കുടിശ്ശിക തീര്‍ക്കാന്‍ ബാങ്കുകള്‍ക്ക് നൂറ് കോടി രൂപ
അഞ്ച് വര്‍ഷത്തിനകം ആയിരം ഹൈടെക് സ്‌കൂളുകള്‍.
ഗവ.ആര്‍ട്‌സ് കോളേജുകളും എന്‍ജിനീയറിംഗ് കോളേജുകളും നവീകരിക്കാന്‍ 250 കോടി രൂപ
52 ആര്‍ട്‌സ്, സയന്‍സ് കോളജുകളുടെ നിലവാരം ഉയര്‍ത്താന്‍ 500 കോടി രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."