വിഷു: നഗരത്തില്‍ ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്തും
കാഞ്ഞങ്ങാട്: വിഷു വിപണിയുടെ ഭാഗമായി നഗരത്തില്‍ ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്താന്‍ നഗരസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം പത്തു മുതല്‍ 14 വരെ വഴിയോര കച്ചവടക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും ടാക്‌സി, ടൂറിസ്റ്റ് ബസ് എന്നിവ നിലവിലെ പാര്‍ക്കിങ് സ്ഥാനത്തു നിന്നു മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലേക്കു മാറ്റാനും തീരുമാനമായി.
പ്രധാന പാതയുടെ പടിഞ്ഞാറ് ഭാഗം കോട്ടച്ചേരി ട്രാഫിക്ക് കവല മുതല്‍ ബസ് ബേ വരെയും കിഴക്കു ഭാഗം കോട്ടച്ചേരി പെട്രോള്‍ പമ്പ് മുതല്‍ കണ്ണന്‍സ് ടെക്‌സ്റ്റൈല്‍സ് വരെയും വഴിയോര കച്ചവട നിരോധിത മേഖലയായും ഐവാ സില്‍ക്ക്‌സ് മുതല്‍ ഫാല്‍ക്കോ ടവര്‍ വരെ നിലവിലെ കച്ചവടക്കാര്‍ ഒഴികെ മറ്റുള്ള കച്ചവട സ്റ്റാളുകള്‍ ഒഴിവാക്കാനും പൊലിസ് എയിഡ് പോസ്റ്റ്, മറ്റു സ്ഥലങ്ങളിലെ റോഡ് ക്രോസിങ് താല്‍ക്കാലികമായി നിരോധിക്കാനും തീരുമാനമായി.
ഇതിനു പുറമേ വഴിയോര കച്ചവടക്കാര്‍ക്കു താല്‍ക്കാലിക ലൈസന്‍സ് ഏര്‍പ്പെടുത്തി പെട്രോള്‍ പമ്പിനു സമീപത്തെ കെട്ടിടത്തില്‍ സൗകര്യമൊരുക്കും. ചെയര്‍മാന്‍ വി.വി രമേശന്‍ യോഗത്തില്‍ അധ്യക്ഷനായി.
ഹൊസ്ദുര്‍ഗ് സി.ഐ സുനില്‍കുമാര്‍, എസ്.ഐ അഭിലാഷ് , രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഭാഗിരഥി, ഉണ്ണികൃഷ്ണന്‍, മഹമൂദ് മുറിയനാവി, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."