HOME
DETAILS

പോളിയോ വാക്‌സിന്‍ കൊടുത്ത ഒന്നരവയസുകാരന്റെ ഇരു കാലുകളും തളര്‍ന്നു

  
backup
July 08 2016 | 06:07 AM

%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d

നിലമ്പൂര്‍: പോളിയോ വാക്‌സിന്‍ നല്‍കിയ ഒന്നര വയസുകാരന്റെ ഇരു കാലുകളും തളര്‍ന്നതായി പരാതി. നിലമ്പൂര്‍ ചന്തക്കുന്ന് ചാരംകുളം സ്വദേശിയുടെ മകനാണ് അധികൃതരുടെ അനാസ്ഥമൂലം തളര്‍ച്ച സംഭവിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഏപ്രില്‍ ആറിനാണ് കുഞ്ഞിന് നിലമ്പൂര്‍ ചാരംകുളം ഹെല്‍ത്ത് സെന്ററില്‍ വച്ച് പോളിയോ വാക്‌സിന്‍ കൊടുത്തത്. ഒരാഴ്ച പിന്നിട്ടതോടെ കുഞ്ഞ് ഒരു കാല്‍ വലിച്ച് നടക്കാന്‍ തുടങ്ങി. പിന്നീട് മറ്റേകാലും വേച്ചുവേച്ചു നടക്കാന്‍ തുടങ്ങി. മെയ് പത്തോടെ കുഞ്ഞിന്റെ ഇരുകാലുകളും പൂര്‍ണമായും തളര്‍ന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാണ് പോളിയോ വാക്‌സിന്‍ നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വാക്‌സിന്‍ നല്‍കിയതിലെ അപാകതയാണ് കുഞ്ഞിന്റെ കാല്‍ തളരാനിടയാക്കിയതെന്നുംബന്ധുക്കള്‍ ആരോപിച്ചു. അതേസമയം പോളിയോ വാക്‌സിന്‍ നല്‍കിയതില്‍ അപാകത സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ വിശദീകരണം. ആരോഗ്യവകുപ്പിനെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കുട്ടിയുടെ ബന്ധുക്കള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  18 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago