പരിയാരത്ത് സ്ഥലം കൈയേറിയവര്‍ക്കെതിരേ നടപടി വേണം: പാച്ചേനി
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജിന്റെ സ്ഥലം കൈയേറിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. കൈയേറി മതില് കെട്ടിയെന്ന് പറയപ്പെടുന്ന മെഡിക്കല്‍ കോളജ് വൈദ്യുതി സബ്സ്റ്റേഷന് സമീപത്തെ സ്ഥലം സതീശന് പാച്ചേനി ഇന്നലെ വൈകുന്നേരം സന്ദര്‍ശിച്ചു.
കൈയേറ്റം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എം.പി ഉണ്ണികൃഷ്ണന്, ഡി.സി.സി ജന. സെക്രട്ടറി ബ്രിജേഷ്കുമാര്‍, യു.കെ മനോഹരന്, ഒ.വി സീന എന്നിവരും ഒപ്പമുണ്ടായി.
കൈയേറ്റ വാര്‍ത്ത പുറത്തായതോടെ നിരവധി ആളുകള്‍ സ്വകാര്യ വ്യക്തി സ്വന്തമാക്കിയ സ്ഥലം കാണാനെത്തുന്നുണ്ട്.
മെഡിക്കല്‍ കോളജിന്റെ സ്ഥലം തന്നെയാണ് കൈയേറിയെന്നത് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുമെന്നിരിക്കെ അധികൃതര്‍ ഉരുണ്ടുകളി തുടരുകയാണെന്ന് മെഡിക്കല്‍ കോളജിലെ യു.ഡി.എഫ് അനുകൂല സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."