HOME
DETAILS

പാഴായിപ്പോകുന്ന കശുമാങ്ങയും ചക്കയും

  
backup
April 07 2017 | 21:04 PM

%e0%b4%aa%e0%b4%be%e0%b4%b4%e0%b4%be%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%b6%e0%b5%81%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d

ഒരു കാലത്ത് കേരളത്തില്‍ വിശപ്പടക്കിയ ചക്കയ്ക്ക് ഇന്ന് മലയാളികളുടെ അടുക്കളയില്‍ പോലും സ്ഥാനമില്ല . ഇതിനു കാരണം പലതാണ്. ചക്കയില്‍ അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങളെപ്പറ്റിയുള്ള അജ്ഞതയും ആരോഗ്യ കാര്യങ്ങളിലെ ശ്രദ്ധക്കുറവുമാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്.

ഉയരമുള്ള മരത്തില്‍ നിന്ന്് പറിച്ചെടുക്കാനുള്ള ബുദ്ധിമുട്ടു കാരണം പലപ്പോഴും ഈ പഴവര്‍ഗങ്ങള്‍ അവഗണിക്കപ്പെടുന്നതായി കാണാം. പിന്നെ വിളഞ്ഞിയും (അരക്ക്) മറ്റും കൈകളില്‍ പുരളുമെന്നോര്‍ത്ത് വീട്ടമ്മമാര്‍ പലപ്പോഴും ചക്കയെ അവഗണിക്കുന്നതായി കാണാം. ചക്കയിലെ ജീവകങ്ങള്‍ എന്ന് പറയുന്നത് ആന്റി ഓക്‌സിഡന്റുകള്‍ , നാരുകള്‍, പ്ലേവനോയ്ഡ്‌സ്, ഫിനോള്‍ എന്നിവയാണ്. ഇവ ചക്കയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. മലബന്ധത്തിന് ഉത്തമ പ്രതിവിധിയാണ് ചക്കയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകള്‍. കാന്‍സറിന് കാരണമായ വിഷവസ്തുകളെ ശുദ്ധീകരിക്കാനും ഈ നാരുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുമുണ്ട്.


മാത്രമല്ല, അമിതമായ കൊഴുപ്പ്, പഞ്ചസാര എന്നിവയെ ആഗിരണം ചെയ്യാനുള്ള കഴിവുള്ള പഴവര്‍ഗം കൂടിയാണ് ചക്ക. ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മികച്ച മരുന്നായും ചക്ക വിലയിരുത്തപ്പെടുന്നു. ചക്ക കുടല്‍ വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.  ചക്കക്കുരുവാണെങ്കില്‍ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഇത് ധാരാളമായി കഴിച്ചാല്‍ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുകയും ചെയ്യും.
മാത്രമല്ല ചക്കക്കുരു പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതും എയ്ഡ്‌സ് രോഗത്തിനുവരെ ഫലപ്രദമായി ഉപയോഗിക്കാനാവുന്നതുമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കശുമാങ്ങ
പോഷകസമൃദ്ധമാണ് ഔഷധഗുണങ്ങളടങ്ങിയ കശുമാങ്ങ. ദിവസേന ഓരോ കശുമാമ്പഴം കഴിച്ചാല്‍ പനി, ജലദോഷം മുതലായവ ഒരു പരിധിവരെ അകറ്റിനിര്‍ത്താം.
ഇതിന്റെ പഴസമ്പത്ത് രോഗങ്ങള്‍ക്ക് നല്ല ഔഷധമാണ്. ഒരു കശുമാങ്ങയ്ക്ക് പകരം വയ്ക്കാന്‍ അഞ്ച് ഓറഞ്ചുകളെങ്കിലും വേണമെന്ന് കേട്ടാല്‍ മനസിലാവും ഈ പഴത്തിന്റെ മഹിമ. കശുഅണ്ടണ്ടി മാത്രം ഇറുത്തെടുക്കുന്നവര്‍ ഇതുകേട്ടാല്‍ ആശ്ചര്യപെടുമെന്നുറപ്പ്. പോഷകമൂല്യങ്ങളുള്ള കൂട്ടത്തില്‍ ഇത്രയേറെ അവഗണിക്കപെടുന്ന മറ്റൊരു പഴം ഇല്ലെന്നതാണ് ഏറെ സങ്കടകരമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മാംസ്യം(0.8 ശതമാനം) കൊഴുപ്പ് (0.2 ശതമാനം) അന്നജം (12.6 ശതമാനം) കാല്‍സ്യം (0.2 ശതമാനം) ഫോസ്ഫറസ് (19 ശതമാനം) ഇരുമ്പ് (0.4 ശതമാനം) ജീവകം ബി 1(0.2 ശതമാനം) ജീവകം ബി 2 (0.2 ശതമാനം) നിയാസിന്‍ (0.5 ശതമാനം) എന്നിവ കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്നു.
കശുഅണ്ടണ്ടി പരിപ്പാകട്ടെ ഊര്‍ജത്തിന്റെ മികച്ച ഉറവിടമാണ്. രുചിയിലും ഗുണത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അതിവിശിഷ്ടമായ ഒരു ഉല്‍പ്പന്നമാണ്. കശുവണ്ടണ്ടിയില്‍ അപൂരിത കൊഴുപ്പായ ഒലിക്ക് ആസിഡ് ഏകദേശം 75 ശതമാനം വരെ അടങ്ങിയിരിക്കുന്നു. അതിനാല്‍ കശുവണ്ടണ്ടി പരിപ്പ് ശരീരത്തെ ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു.

കശുവണ്ടണ്ടിയിലെ പോഷകങ്ങള്‍
25ഗ്രാം (ഏകദേശം 14-15 എണ്ണം) ഊര്‍ജം (149 കലോറി) പ്രോട്ടീന്‍ (5.3ഗ്രാം) അന്നജം (5.5 ഗ്രാം) കൊഴുപ്പ് (11.7 ഗ്രാം) കാത്സ്യം (12.5 മി.ഗ്രാം) ഫോസ്ഫറസ് (112.5 മി,ഗ്രാം) ഇരുമ്പ് (1.45 മി.ഗ്രാം).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago