HOME
DETAILS
MAL
സ്വയംസന്നദ്ധ പുനരധിവാസം വൈകുന്നു
backup
June 19 2018 | 06:06 AM
കാട്ടിക്കുളം: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചില്‍പ്പെട്ട നരിമുണ്ടക്കൊല്ലിയിലും ഈശ്വരന്‍കൊല്ലിയിലും സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടത്തിപ്പു വൈകുന്നു.
രണ്ടിടങ്ങളിലെയും കുടുംബങ്ങളെ വനത്തിനു പുറത്തേക്കു മാറ്റുന്നതിനു 2007ല്‍ തീരുമാനമായതാണ്.
ഓരോ യോഗ്യതാകുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്കുന്നതിനു കേന്ദ്ര മന്ത്രാലയം 7.4 കോടി രൂപയും സംസ്ഥാന സര്‍ക്കാരിനു അനുവദിച്ചു.
ഈ തുക വകമാറി ചെലവഴിച്ചതാണ് പദ്ധതി നിര്‍വഹണം അവതാളത്തിലാക്കിയതെന്നു ഗുണഭോക്താക്കള്‍ പറയുന്നു.
ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനുവിനെപോലുള്ള നേതാക്കള്‍ സമീപ പ്രദേശത്ത് ഉണ്ടെങ്കിലും തങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."