നീര്‍ത്തട സംരക്ഷണത്തില്‍ മാതൃകയായി പത്മനാഭന്
തളിപ്പറമ്പ്: സ്വന്തം ചെലവില്‍ വീട്ടുവളപ്പിലെ കുളം പുനര്‍നിര്‍മിച്ച് നാട്ടുകാര്‍ക്ക് ഉപയോഗിക്കുന്നതിന് വിട്ടുനല്‍കിയ തളിപ്പറമ്പ് പാലകുളങ്ങരയിലെ ടി. പത്മനാഭന് ജലാശയങ്ങളുടെ സംരക്ഷണത്തിന് ഉത്തമ മാതൃകയാകുന്നു. ജലാശയങ്ങളും തോടും പുഴകളും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് പത്മനാഭനെ ഇതിന് പ്രേരിപ്പിച്ചത്. സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വന്തം സ്ഥലത്തെ നാശത്തിന്റെ വക്കിലെത്തിയ പുരാതനമായ കുളം മൂടി സ്ഥലത്തിന്റെ വ്യാപ്തി കൂട്ടാനുളള തീരുമാനമെടുത്ത അവസരത്തിലായിരുന്നു ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന് കേരള സര്‍ക്കാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ പത്മനാഭന്റെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടാമതൊന്ന് ആലോചിക്കാതെ തന്റെ തീരുമാനം മാറ്റി കുളം പുനര്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തു. 100 വര്‍ഷത്തിലേറെ പഴക്കമുളള കുളത്തിന് കുളിപ്പുരയും പടവുകളും ഉണ്ടായിരുന്നു. പത്മനാഭന്റെ കുടുംബം ഉപയോഗിച്ചിരുന്ന കുളം കാലപ്പഴക്കത്താല്‍ നാശത്തിന്റെ വക്കിലായിരുന്നു. ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് കുളം പുനര്‍നിര്‍മിച്ചത്. 20 മീറ്റര്‍ നീളവും എട്ടു മീറ്റര്‍ വീതിയുമുളള കുളത്തിന് എട്ടു മീറ്റര്‍ ആഴവുമുണ്ട്. സ്വന്തം ചെലവിലാണ് വീട്ടു വളപ്പിലെ കുളം പുനര്‍ നിര്‍മിച്ചതെങ്കിലും നാട്ടുകാര്‍ക്ക് ഉപയോഗിക്കുന്നതിന് തടസമില്ലെന്നാണ് പത്മനാഭന് പറയുന്നത്. അവധി ദിവസങ്ങളില്‍ സമീപത്തുളള കുട്ടികളും ഇവി െകുളിക്കാനെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."