ലോട്ടറി വില്‍പനക്കാര്‍ക്ക് കുടകള്‍ വിതരണം ചെയ്തു
പാലക്കാട്: കടുത്ത ചൂടില്‍നിന്നും രക്ഷയേകാന്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ഭാഗ്യക്കുറി വിതരണക്കാര്‍ക്ക് 'ബീച്ച് അംബ്രല്ല' വിതരണം നടത്തി. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് വഴിയോര ഭാഗ്യക്കുറി വില്‍പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി നിര്‍വഹിച്ചു. പബ്ലിക് ലൈബ്രറിയില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം എം.കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി.
ആദ്യഘട്ടത്തില്‍ അപേക്ഷിച്ച 102 പേര്‍ക്കാണ് ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി അഞ്ചുപേര്‍ക്ക് വേദിയില്‍ കുട വിതരണം ചെയ്തു. ഭാഗ്യക്കുറി വില്‍പനക്കാര്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ ബോര്‍ഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. സംഘാടകസമിതി ചെയര്‍മാന്‍ കെ. ഗോകുലപാലന്‍, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫിസര്‍ എം. രാജ്കപൂര്‍, ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ സാബു സാമുവല്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫിസര്‍ സി.നി.പി ഇലഞ്ഞിക്കല്‍, എം. ഹരിദാസ്, കെ.ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."