സ്വകാര്യ വാഹനങ്ങള്‍ സവാരി വിളിച്ച് യാത്രക്കാര്‍; വെട്ടിലായി ടാക്‌സി ഡ്രൈവര്‍മാര്‍
ചെര്‍പ്പുളശ്ശേരി: സ്വകാര്യവാഹനങ്ങള്‍ നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകുന്നതായി പരാതി. അയല്‍ക്കാരെയും സുഹൃത്തുക്കളെയും മറ്റും ഹ്രസ്വദൂരയാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കന്നതുമൂലം ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ ഏറെ പ്രയാസം നേരിടുന്നതായി പറയുന്നു.
ഉദ്യോഗസ്ഥര്‍ വഴിയില്‍ വാഹനപരിശോധന നടത്തുമ്പോഴും ഇത്തരം സ്വകാര്യ വാഹനങ്ങള്‍ പരിശോധിക്കാറില്ലെന്നും ആക്ഷേപമുണ്ട്. പലരും ഫോണ്‍ കോള്‍ മുഖേനയാണ് ഇടപാടുകള്‍ നടത്താറുള്ളത്. ചെര്‍പ്പുളശ്ശേരിയില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും വിദേശയാത്ര പോകുന്നവരും തിരികെ വരുന്നവരും ഇത്തരം സ്വകാര്യ വാഹനങ്ങള്‍ ഏര്‍പ്പാടു ചെയ്യുന്നത് നിത്യസംഭവമാണ്.
സ്വകാര്യ വാഹന ഉടമകള്‍ അയല്‍വാസികളോ ബന്ധുക്കളോ ആയതിനാല്‍ പരാതിപ്പെടാന്‍ മടിയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. നിയമപാലകര്‍ കര്‍ശന പരിശോധന നടത്തി പിഴ ചുമത്തിയാല്‍ ഒരു പരിധി വരെ ഇത്തരം നിയമ ലംഘനം തടയാന്‍ കഴിയും. ഭീമമായ റോഡ് നികുതിയും ഇന്‍ഷുറന്‍സ് തുകയും സ്വകാര്യ വാഹനങ്ങളെക്കാള്‍ കൂടുതലാണ് ടാക്‌സി വാഹനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്നത്. രാവിലെ മുതല്‍ വൈകുന്നേരംവരെ തങ്ങള്‍ക്ക് നിശ്ചയിച്ച സ്ഥലത്ത് നിര്‍ത്തിയിടുന്ന ടാക്‌സി വാഹനങ്ങളുടെ മുന്നിലൂടെയാണ് ഇത്തരം നിയമ ലംഘകര്‍ 'ടാക്‌സി'കളാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."