ജനസമ്പര്‍ക്കം; 5.7 കോടി വിതരണം ചെയ്തു
താമരശേരി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി നൂറുകണക്കിന് ആളുകള്‍ക്ക് ആശ്വാസമായി. ഇന്നലെ താമരശേരി കാരാടി ഗവ. യു.പിസ്‌കൂളില്‍ നടന്നപരിപാടിയില്‍ പുതിയ അറുനൂറോളം അപേക്ഷകളാണ് ലഭിച്ചത്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്ന 458 അപേക്ഷകളില്‍ 5.7 കോടി ധന സഹായമായി വിതരണം ചെയ്തു. 126400 രൂപ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച് ധനസഹായം അനുവദിച്ചു.
ശസ്ത്രക്രിയക്കായി സഹായാഭ്യര്‍ഥനയുമായെത്തിയ അമ്പായത്തോട് അമ്പോക്കില്‍ അബ്ദുള്ളക്ക് 7500രൂപ അടിയന്തര സഹായമായി അനുവദിച്ചു. ബധിരമൂക വിഭാഗത്തില്‍പ്പെട്ട അഞ്ചു പേര്‍ക്ക് ശ്രവണ സഹായികള്‍ വിതരണം ചെയ്തു.
അപകടത്തില്‍ മകന്‍ നഷ്ടപ്പെട്ട എകരൂല്‍തേക്കുള്ളതില്‍ ഷംസുദ്ദീന് ഒരു ലക്ഷം രൂപ ആശ്വാസ ധനസഹായം നല്‍കി.
കൈവശ ഭൂമിക്ക്1 0 പേര്‍ക്ക് പട്ടയം നല്‍കി. സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തുന്ന അപേക്ഷകള്‍ ഓരോ ജീവിതമാണെന്നും ഈ അപേക്ഷകള്‍ വെറും കടലാസായി ലാഘവത്തോടെ കാണരുതെന്നും കലക്ടര്‍ യു.വി ജോസ് പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീക്ക്, എ.ഡി.എം ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. സുബ്രഹ്മണ്യന്‍, രഘുരാജ്, ഹിമ, ആര്‍.ഡി.ഒ ഷാമില്‍ സെബാസ്റ്റ്യന്‍ എന്നിവരും വില്ലേജ് ഓഫിസര്‍മാരും പഞ്ചായത്ത് സെക്രട്ടറിമാരും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."