മുഖ്യമന്ത്രി ദുരഭിമാനം വെടിയണം: എം.എം ഹസ്സന്
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ദുരഭിമാനം വെടിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്. സര് സിപിയുടെ പുനഃരവതാരമായി മുഖ്യമന്ത്രി പിണറായി വിജയന് മാറി. മഹിജക്കെതിരായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഡ്സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഭരിക്കുന്നത് ജനാധിപത്യ സര്‍ക്കാരല്ല. ഇവിടെ പ്രതിഷേധിക്കാന്‍ ആര്‍ക്കും സ്വാന്ത്ര്യമില്ല. പൊലിസിന് തെറ്റുപറ്റിയില്ലെന്ന് പിണറായി വിജയന് ലജ്ജയില്ലാതെയാണ് പറയുന്നത്. കേസന്വേഷണത്തിന് മൂന്നു മാസം കഴിഞ്ഞിട്ടാണോ സ്പെഷ്യല്‍ ടീമിനെ നിയമിക്കുന്നതെന്നും ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്നും ഹസ്സന് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് അധ്യക്ഷനായി. അഡ്വ.പി.ശങ്കരന്.കെ.സി അബു, മുന്‍ മന്ത്രി കെ.സി ജോസഫ്, അഡ്വ.കെ.എസ് പ്രവീണ്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."