കൊവിഡ്-19: കുവൈത്തില്‍ അഞ്ച് മരണം; 364 പുതിയ കേസുകള്‍
കുവൈത്ത് സിറ്റി: കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ അഞ്ച് പേര് മരിച്ചു. 364 പേര്‍ക്ക് പുതുതായി അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തു വിട്ടത്.
കുവൈത്തിലെ ഇന്നത്തെ കൊവിഡ്-19 നില
- പുതിയ പോസിറ്റീവ് കേസുകള്‍: 364
- ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍: 4983
- മരണം: 5
- ആകെ മരണം: 38
- രോഗം ഭേതമായവര്‍: 73
- ആകെ രോഗവിമുക്തര്‍: 1776
- നിലവില്‍ ചികിത്സയില്‍ കഴിയുന്നത്: 3169
നാല്പത്തി മൂന്നും അറുപത്തി മൂന്നും വയസുകാരായ രണ്ട് ഇന്ത്യന്‍ സ്വദേശികള്‍, അറുപത്തിയൊന്നുകാരനായ പാക്കിസ്താന് സ്വദേശി, നാല്പത്തിയാറുകാരനായ ബംഗ്ലാദേശ് പൗരന്, അമ്പത്തിനാലുകാരനായ ജോര്‍ദാന്‍ പൗരന് എന്നിവരാണ് കുവൈത്തില്‍ ഇന്ന് വൈറസ് ബാധയേറ്റ് മരിച്ചത്.
പുതുതായി രോഗം സ്ഥിരീകരിച്ച 364 പേരില്‍ 348 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. 14 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ചികിത്സയിലുള്ളവരില്‍ 43 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 29 പേരുടെ നില ഗുരുതരമാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്താകമാനം കൊവിഡ് ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരില്‍ ഇന്ത്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ പ്രവാസികള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."