വായനാ പക്ഷാചരണം; ജില്ലാതല ഉദ്ഘാടനം ഇന്ന്
കാസര്‍കോട്: സംസ്ഥാന ലൈബ്രറി കൗണ്‍സിലും പൊതുവിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് മേലാങ്കോട്ട് എ.സി കണ്ണന് നായര്‍ സ്മാരക ഗവ. യു.പി സ്കൂളില്‍ നടക്കും. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് വി.വി രമേശന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ കെ. ജീവന് ബാബു അധ്യക്ഷനാകും. പിന്നണി ഗായകന് വി.ടി മുരളി മുഖ്യാതിഥിയാകും.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മഹ്മൂദ് മുറിയനാവി ഇന്‍ലന്റ് മാസിക പ്രകാശനം ചെയ്യും. കൗണ്‍സിലര്‍ കെ. സാവിത്രി സ്വീകരിക്കും. 19 മുതല്‍ ജൂലൈ ഏഴുവരെ വ്യത്യസ്തങ്ങളായ പരിപാടികള്‍ പ്രദേശത്തെ ഗ്രന്ഥാലയങ്ങളുടെയും ക്ലബുകളുടെയും കുടുംബശ്രീ കളുടെയും നേതൃത്വത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."