കേരളത്തിലുണ്ടായത് ആയിരം ദിവസത്തെ മുരടിപ്പ്: കെ. നീലകണ്ഠന്
കാസര്‍കോട്: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ആയിരം ദിവസത്തെ ഭരണം ഉണ്ടാക്കിയത് ആയിരം ദിവസത്തെ മുരടിപ്പാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്. പെന്ഷന് പരിഷ്ക്കരണ കമ്മിഷനെ ഉടന്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി നടത്തിയ ട്രഷറി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക മാത്രമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എസ്.എസ്.പി.എ ബ്ലോക്ക് പ്രസിഡന്റ് എം. നാരായണ അധ്യക്ഷനായി. അപ്പച്ചേരി കൃഷ്ണന്, താരാനാഥ് മധൂര്‍, കെ.എന്‍ കുഞ്ഞികമ്മാരന്, വി.കെ ഭാര്‍ഗവി, കെ.സി സുശീല, കെ. ജയന്തി, കെ. കൃഷ്ണന് മന്നിപ്പാടി, കെ. സുരേശന്, എസ്. ഭാട്യ. കെ. തമ്പാന് നായര്‍, സീതാരാമ മാസ്റ്റര്‍, പുരുഷോത്തമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."