HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ ഒറ്റ ദിവസം കൊണ്ട് 790 രോഗികള്‍, 36 മരണം
backup
May 04 2020 | 03:05 AM
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം പുതുതായി രോഗം കണ്ടെത്തിയത് 790 പേര്‍ക്ക്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കു പ്രകാരം 12,296 ആയി ഉയര്‍ന്നു. ഞായറാഴ്ച മാത്രം 36 പേര് മരിച്ചു.
ഒരു സംസ്ഥാനത്ത് ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ മരണനിരക്കാണിത്. ഔദ്യോഗിക കണക്കു പ്രകാരം 521 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്. ഇതും രാജ്യത്തെ ഏറ്റവും വലിയ നിരക്കാണ്. മുംബൈയില്‍ മാത്രം 322 പേര് മരിച്ചു. 8,359 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് പൂനെയിലും താനെയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."