ട്രംപിനെ വരവേല്‍ക്കാന്‍ നൂറു കോടി ചെലവഴിക്കാം, വിദേശത്തുള്ളവരെ പണം മുടക്കി വിമാനത്തില്‍ നാട്ടിലെത്തിക്കാം, തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റിന് പണമില്ല- രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ മടക്കി അയക്കുന്നതിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാറും വഹിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. നമസ്‌തേ ട്രംപ് പരിപാടിക്ക് നൂറു കോടി ചെലവഴിച്ച, വിദേശ ഇന്ത്യക്കാരെ വിമാനത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കാന്‍ തയ്യാറാവുന്ന കേന്ദ്ര സര്‍ക്കാറിന് രാജ്യത്തെ പടുത്തുയര്‍ത്തിയ തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ലേ എന്ന് അവര്‍ ചോദിച്ചു.
मजदूर राष्ट्र निर्माता हैं। मगर आज वे दर दर ठोकर खा रहे हैं-यह पूरे देश के लिए आत्मपीड़ा का कारण है।
— Priyanka Gandhi Vadra (@priyankagandhi) May 4, 2020
जब हम विदेश में फँसे भारतीयों को हवाई जहाज से निशुल्क वापस लेकर आ सकते हैं, जब नमस्ते ट्रम्प कार्यक्रम में सरकारी खजाने से 100 करोड़ रु खर्च कर सकते हैं.. 1/2#CongressForIndia pic.twitter.com/KF0t5JcYYG
'രാജ്യത്തെ പടുത്തുയര്‍ത്തിയവരാണ് തൊഴിലാളികള്‍. ഇന്നവര്‍ പലയിടങ്ങളിലായി കുടുങ്ങിയിരിക്കുന്നു. വിമാന ചെലവ് വഹിച്ച് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നു, സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 100 കോടി ചെലവഴിച്ച് നമസ്‌തേ ട്രംപ് എന്ന പരിപാടി നടത്തുന്നു, റെയില്‍ വേ മന്ത്രാലയം പ്രധാനമന്ത്രിയുടെ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് 151 കോടി നല്‍കുന്നു. എന്നാല്‍ ഇങ്ങനൊരു മഹാമാരിക്കിടെ പാവപ്പെട്ട തൊഴിലാളികളെ സൗജന്യമായി സ്വന്തം നാടുകളിലെത്തിക്കാത്തത് എന്തു കൊണ്ടാണ്'- പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തൊഴിലാളികളുടെ യാത്രാ ചെലവ് പൂര്‍ണമായി വഹിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."