HOME
DETAILS
MAL
താമരശേരി ചുരത്തിലെ ഗതാഗതം താല്‍ക്കാലികമായി പുന:സ്ഥാപിച്ചു
backup
June 19 2018 | 09:06 AM
കല്‍പ്പറ്റ: കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഗതാഗതം പൂര്‍ണമായും നിരോധിച്ച താമരശേരി ചുരത്തിലെ ഗതാഗതം താല്‍ക്കാലികമായി പുന:സ്ഥാപിച്ചു. ഇന്നു രാവിലെമുതല്‍ ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടുതുടങ്ങി.
എന്നാല്‍ വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച മുതല്‍ ഒറ്റവരിയില്‍ വലിയ വാഹനങ്ങളും കടത്തിവിടുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ടാറിങ്ങിനു ശേഷം കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് സര്‍വീസ് നടത്താനാവുമെന്നാണ് പ്രതീക്ഷ. മഴ മാറിനിന്നാല്‍ എത്രയും പെട്ടന്നുതന്നെ ടാറിങ് പൂര്‍ത്തിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."