HOME
DETAILS

ഭീകരതക്കെതിരേ രാജ്യം ഒന്നിക്കുമ്പോള്‍ ബി.ജെ.പി തനിസ്വഭാവം കാണിച്ചു: മുഖ്യമന്ത്രി

  
backup
March 02 2019 | 23:03 PM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%82-%e0%b4%92%e0%b4%a8%e0%b5%8d

തൃശൂര്‍: ബി.ജെ.പിയെ തല്ലിയും കോണ്‍ഗ്രസിനെ തലോടിയും കേരള സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ പിണറായി വിജയന്റെ പ്രസംഗം. ഭീകരതക്കെതിരേയുള്ള പോരാട്ടത്തില്‍ എല്ലാ ഭിന്നതകളും മറന്ന് രാജ്യവും പ്രതിപക്ഷ കക്ഷികളും കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പിയും ആര്‍.എസ്.എസും തനിസ്വഭാവം കാണിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്‍.ഡി.എഫ് കേരള സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവിവേകപൂര്‍ണമായ പ്രസ്താവനയോടെ ബി.ജെ.പിയും ആര്‍.എസ്.എസും ജനത്തെ ഭിന്നിപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു. അതീവ ഉത്കണ്ഠയാണ് അഭിനന്ദന്റെ കാര്യത്തിലുണ്ടായത്. കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിട്ടും പാകിസ്താനെതിരേയുള്ള നടപടിയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി സര്‍ക്കാരിനെ പിന്തുണച്ചു.
അപ്പോഴാണ് വിദണ്ഡ സമീപനം ഭരണകക്ഷി നേതാക്കള്‍ സ്വീകരിച്ചത്.
തന്റെ മേനിപറച്ചിലിനുവേണ്ടി രാജ്യത്തെയും സായുധ സേനയെയും അപമാനിക്കുകയായിരുന്നു ഭാഗവത്. അമിത്ഷായും പ്രധാനമന്ത്രിയും ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത് രാജ്യ താല്‍പര്യത്തിന് യോജിക്കുന്നതല്ല. ബി.ജെ.പി ഇനി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാകും.
ജനങ്ങളെ പലവിധ തട്ടുകളായി തിരിച്ച് മത നിരപേക്ഷതയും പാര്‍ലമെന്ററി ജനാധിപത്യവും തകര്‍ക്കാനാണ് ബി.ജെ.പിയുടെ ശ്രമം. സുപ്രിംകോടതിയോട് ഞങ്ങള്‍ പറയുന്ന വിധത്തില്‍ വിധി പറയണമെന്നാണ് അവര്‍ പറയുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരമപ്രധാനം ബി.ജെ.പിയെ പരാജയപ്പെടുത്തകയെന്നതാണ്. ഒന്നോ രണ്ടോ സീറ്റ് പോലും കൂടുതല്‍ ബി.ജെ.പിക്ക് കിട്ടുന്ന സാഹചര്യം ആരും ഒരുക്കരുത്. കര്‍ണാടകയില്‍ കോടികള്‍ കൊടുത്ത് എം.എല്‍.എമാരെ വിലയ്ക്കുവാങ്ങാന്‍ ശ്രമിച്ചത് ഇതിന്റെ തെളിവാണ്.
എന്നാല്‍ കേരളത്തില്‍ നിന്ന് പോകുന്ന ഇടതുപക്ഷ ജനപ്രതിനിധികളെയൊന്നും ആര്‍ക്കും വിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തിന്റെ ഭാഗമായി ലക്ഷംപേരുടെ റാലിയും നടന്നു.
സി.എന്‍ ജയദേവന്‍ എം.പി അധ്യക്ഷനായി. തെക്കന്‍ മേഖലാ ജാഥാ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന്‍, വടക്കന്‍ മേഖല ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്‍, മന്ത്രിമാരായ എ.സി മൊയ്തീന്‍, പ്രൊഫ. രവീന്ദ്രനാഥ്, വി.എസ് സുനില്‍ കുമാര്‍, കൃഷ്ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ. പ്രകാശ് ബാബു, അഡ്വ. പി. വസന്തം, പി. സതീദേവി, സി.കെ നാണു, കെ.പി ഹാരിസ്, എ.പി അബ്ദുല്‍ വഹാബ്, നജീബ് പാലക്കണ്ടി, കാസിം ഇരിക്കൂര്‍, വര്‍ഗീസ് ജോര്‍ജ്ജ്, അഡ്വ. ആന്റണി രാജു, പി.കെ രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തൊണ്ടവേദനയെ തുടര്‍ന്ന് രാവിലെ നടന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മാണ ഉദ്ഘാടനത്തില്‍നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രി കേരള സംരക്ഷണ യാത്രയുടെ സമാപനത്തില്‍ ഒരുമണിക്കൂര്‍ നേരം പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago