HOME
DETAILS

ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവത്തിന് ഇന്ന് തിരി തെളിയും

  
backup
April 08 2017 | 19:04 PM

%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d-2


പറവൂര്‍: കേസരി എ.ബാലകൃഷ്ണപിള്ളടെ 128-മത് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവത്തിന് ഞായറാഴ്ച തുടക്കം കുറിക്കുമെന്ന് എം.എല്‍.എ മാരായ വി.ഡി സതീശന്‍,എസ് ശര്‍മ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ 9.30ന് കേസരിയുടെ അന്ത്യവിശ്രമഗ്രഹമായ മാടവനപ്പറമ്പില്‍ നടക്കുന്ന സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായിവിജയന്‍ ഉല്‍ഘാടനം ചെയ്യും.വി ഡി സതീശന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ സേതു ആമുഖ പ്രഭാഷണം നടത്തും. എസ് ശര്‍മ എം.എല്‍.എ മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെ ജയകുമാര്‍, സാറജോസഫ്, പ്രസാദിപണിക്കര്‍, നഗരസഭചെയര്‍മാന്‍ രമേശ് ഡി കറുപ്പ്
എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ ഡോ.സുനില്‍ പി ഇളയിടം, ഡോ.എം ലീലാവതി,
ബി ആര്‍ പി ഭാസ്‌കര്‍ ,എം വി നാരായണന്‍, എന്നിവര്‍ പങ്കെടുക്കും.ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന കവിസമ്മേളനത്തില്‍ ആലങ്കോട് ലീല കൃഷ്ണന്‍, മോഡറേറ്ററായിരിക്കും. ഫെറിക്ക് അഹമ്മദ്, അന്‍വര്‍അലി, വി എം ഗിരിജ, ശ്രീലത വര്‍മ്മ ,തുടങ്ങിയവര്‍ സംബന്ധിക്കും.
തിങ്കളാഴ്ച്ച രാവിലെ 10ന് ആരംഭിക്കുന്ന സാഹിത്യത്തിന്റെ സമകാലികത എന്നവിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ എം കെ സാനു, തമിഴ് സാഹിത്യകാരന്‍ എല്‍ ആര്‍ സ്വാമി, തമിഴ്മലയാളം സാഹിത്യകാരന്‍ കെ.എസ് വെങ്കിടാചലം എന്നിവര്‍ പങ്കെടുക്കും 11.30ന് പുതുകാല നോവല്‍ പുതിയ കഥ എന്ന വിഷയത്തിലുള്ള സെമിനാര്‍ നടക്കും. ഉച്ചക്ക് 2.30 മുതല്‍ കലയും ആവിഷ്‌കാരസ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ എന്‍ എം പിയേഴ്‌സണ്‍ മോഡറേറ്ററാവും എഴുത്തുകാരായ സക്കറിയ, എം എന്‍ കാരശേരി, എം.ജി രാധാകൃഷ്ണന്‍ ,ടി.ടി രാമകൃഷണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.സമാപന ദിവസമായ ചൊവ്വാഴ്ച്ച രാവിലെ 9.30 മുതല്‍ പാരമ്പര്യവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച സമ്മേളനത്തില്‍ കെ പി രാമനുണ്ണി മോഡറേറ്ററായിരിക്കും എന്‍ എസ് മാധവന്‍ കമല്‍ കെ വേണു ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സാഹിത്യം ഇന്ന് എന്ന വിഷയത്തില്‍ കൊങ്കിണി, തെലുങ്ക്, കന്നട സാഹിത്യകാരന്മാരായ ദാമോദര്‍ മൗസോ, ശിവറെഡി, കെ സത്യനാരായണന്‍ ആര്‍.എസ് ഭാസ്‌കര്‍ തുടങ്ങിയവ പ്രമുഖര്‍ പങ്കെടുക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago