പൊതുകുളം നശിക്കുന്നു
എരമല്ലൂര്‍: എരമല്ലൂര്‍ കാട്ടിശേരി കുളം ഉപയോഗശൂന്യമായി നശിക്കുന്നു. എഴുപുന്ന ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഈ കുളമാണ് മാലിന്യവും പായലും അടിഞ്ഞ് ഉപയോഗശൂന്യമായിരിക്കുന്നത്. എഴുപുന്ന പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും കുടിനീരെത്തിക്കാന്‍ കുളത്തിന്റെ കരയിലാണ് മോട്ടോറും വാട്ടര്‍ ടാങ്കും മറ്റും ജല അതോറിറ്റി സ്ഥാപിച്ചിരുന്നത്. ജപ്പാന് കുടിവെള്ള പദ്ധതി നിലവില്‍ വന്നതോടെയാണ് കുളവും അവഗണനയിലായത്. ജപ്പാന് കുടിവെള്ള പദ്ധതിയുടെ ജീവിതരണം മുടങ്ങുമ്പോള്‍ താല്‍ക്കാലിക ജലവിതരണത്തിന് ഇപ്പോഴും സജ്ജമാക്കാവുന്ന പദ്ധതിയാണിത്. എന്നിട്ടും അധികൃതര്‍ കുളത്തെ അവഗണിക്കുകയാണെന്ന് ജനങ്ങള്‍ പറയുന്നു. കുട്ടനാട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളം സംരക്ഷിക്കാന്‍ വിപുല പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും നടപ്പായില്ല. കാട്ടിശേരി പൊതുകുളം ഇനിയെങ്കിലും സംരക്ഷിക്കപ്പെടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."