കൊവിഡ് പശ്ചാത്തലത്തില്‍ സ്വര്‍ണ നിക്ഷേപം കൂടി
കൊച്ചി: ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ സ്വര്‍ണത്തിനുള്ള ആഗോള ഡിമാന്‍ഡ് 1,083.8 ടണ്‍ ആയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധനവാണിത്. അതേസമയം ആഭരണങ്ങളുടെ കാര്യത്തില്‍ 39 ശതമാനം ഇടിവോടെ 325 ടണ്‍ എന്ന റെക്കോര്‍ഡും ഉണ്ടായി.
ആഗോളതലത്തിലെ ലോക്ക് ഡൗണ്‍ ജ്വല്ലറികളുടെ കാര്യത്തില്‍ വന്‍ ഇടിവാണുണ്ടാക്കിയത്. ഏറ്റവും വലിയ വിപണിയായ ചൈനയില്‍ 65 ശതമാനം ഇടിവുണ്ടായി. സ്വര്‍ണ ലഭ്യതയുടെ കാര്യത്തിലും നാലു ശതമാനം ഇടിവുണ്ടായി. ലോക്ക് ഡൗണ്‍ മൂലം ഖനികളും റീസൈക്ലിങ് മേഖലയും പ്രവര്‍ത്തിക്കാത്തതാണ് കാരണം.
സ്വര്‍ണ രംഗത്തെ ആകെ നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 80 ശതമാനം ഇടിഞ്ഞതായും 2020-ന്റെ ആദ്യ മൂന്നു മാസങ്ങളിലേക്കുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആകെ ഉപഭോക്തൃ ഡിമാന്‍ഡ് ആകട്ടെ 28 ശതമാനമാണ് ഇടിഞ്ഞത്. കേന്ദ്ര ബാങ്കുകള്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ കാര്യത്തില്‍ എട്ടു ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."