നിരീക്ഷണ കാലാവധി കഴിഞ്ഞും കൊവിഡ്: ഗവേഷണം ആരംഭിച്ചു
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണ കാലാവധി കഴിഞ്ഞവരില്‍ അസുഖം കണ്ടെത്തിയതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നു.
വിദേശത്തുനിന്ന് വന്നവരില്‍ 28 ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ലക്ഷണങ്ങളില്ലാതെ വൈറസ് കണ്ടെത്തുകയും ചെയ്തു. കൊറോണ വൈറസിന് ആര്.എന്‍.എ, പ്രോട്ടീന്‍ എന്നീ രണ്ടു ഘടകങ്ങളുണ്ട്. രോഗവ്യാപന കാലയളവ് കഴിഞ്ഞും ആര്.എന്‍.എ നിലനില്ക്കും. പി.സി.ആര് ടെസ്റ്റ് വഴി ആര്.എന്‍.എ ഘടകമാണ് കണ്ടെത്തുന്നത്. അതിനാലാണ് നിരീക്ഷണ കാലാവധി കഴിഞ്ഞവരിലും പോസിറ്റീവ് ഫലം ഉണ്ടാകുന്നത്.
ഇവരില്‍നിന്ന് രോഗപ്പകര്‍ച്ചാ സാധ്യത എത്രത്തോളം ഉണ്ടെന്ന് അറിയുന്നതിനായുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് സംസ്ഥാന വിദഗ്ധ സമിതി വ്യക്തമാക്കി.
വൈറസ് കള്‍ച്ചര്‍ ചെയ്യുന്നതാണ് ഒരു സാധ്യത. ഇതിനുള്ള സൗകര്യം നിലവില്‍ രാജ്യത്തു പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണുള്ളത്.
രണ്ടാമത്തെ സാധ്യത പ്രോട്ടീന്‍ ടെസ്റ്റാണ്. ഇത് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ നടത്തുകയാണ്. ആന്റിബോഡി ടെസ്റ്റിലൂടെ ഐ.ജി.എം പോസിറ്റിവായി കാണിക്കുന്നതെങ്കില്‍ രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കേണ്ടി വരും. അതുകൊണ്ട് ക്വാറന്റൈന് കാലാവധിയില്‍ ഇളവു വേണ്ടെന്നാണ് വിദഗ്ധ സമിതി നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."