HOME
DETAILS

തിരിച്ചുപിടിക്കുക നമ്മുടെ പൊതുയിടങ്ങള്‍

  
backup
April 08 2017 | 20:04 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81

പണ്ട്, എന്റെയൊക്കെ കുട്ടിക്കാലത്ത്, ആളുകള്‍ സന്ധ്യകഴിഞ്ഞാല്‍ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലൂടെ ചൂട്ട് വീശി നാടകങ്ങള്‍ക്ക് പോകുന്ന കാഴ്ച കാണാമായിരുന്നു. കേരളീയ ഗ്രാമങ്ങളിലെ പതിവുകാഴ്ചകളിലൊന്ന്. വൈകുന്നേരങ്ങളില്‍ വായനശാലകള്‍ കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. അങ്ങനെയാണ് സാംസ്‌കാരികമായി കേരളം രൂപപ്പെട്ടു വന്നത്.
ഇന്ന് കേരളത്തിലെ ഒരു ഗ്രാമത്തിലും നമുക്കീചിത്രം കാണാന്‍ കഴിയില്ല. വെളിച്ചം നമ്മുടെ ശത്രുവായ സ്ഥിതിക്ക് ചൂട്ട് ഒരപൂര്‍വ വസ്തുവായി മാറിയിരിക്കുന്നു. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞിരിക്കുന്നു. ജീവിതം തന്നെ നാടകമാക്കിയ സ്ഥിതിക്ക് നമുക്ക് വേറെ നാടകം വേണ്ടെന്ന് നമ്മള്‍ തീരുമാനിച്ചിരിക്കുന്നു. വായനശാലകള്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും പഴയതുപോലെ ഇന്നില്ല.
സന്ധ്യകഴിഞ്ഞാല്‍ നമ്മുടെ വീട്ടഛന്മാരും വീട്ടമ്മമാരുമൊക്കെ കണ്ണീര്‍ സീരിയലുകളുടെ മുന്നിലാണ്. എസ്.എം.എസിലൂടെ പ്രതിഭകളെ തെരഞ്ഞെടുക്കുന്ന ചാനല്‍ പരിപാടികള്‍ക്ക് മുന്നിലാണ്. നമ്മുടെ സാംസ്‌കാരിക നായകരൊക്കെ, ഘോരഘോരമായി പ്രസംഗിക്കുന്നത് കേള്‍ക്കാറുണ്ട്. നമ്മുടെ പുഴകള്‍ വറ്റിപ്പോയിരിക്കുന്നു. കേരളത്തിലിനി മഴപെയ്യാന്‍ സാധ്യതയില്ല.'' നമ്മുടെ മുഴുവന്‍
പുഴകളും വറ്റിത്തീര്‍ന്നാലും കേരളത്തിലൊരിക്കലും മഴ പെയ്തിട്ടില്ലെങ്കിലും നമ്മുടെ സീരിയലിലെ നായികമാരുടെ കണ്ണില്‍നിന്നുറ്റി വീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍ മാത്രം മതിയാകും മലയാളികയുടെ ദാഹം ശമിപ്പിക്കാന്‍.
ഭക്ഷണം കഴിക്കാന്‍ വീട്ടിന് പുറത്തേക്കും സിനിമ കാണാന്‍ വീട്ടിന് അകത്തേക്കും വരുന്ന ഒരു ജനതയായി നാം മാറി. ഓരോ വ്യക്തിയും ഓരോ തുരുത്തായി മാറിയ കാലമാണിത്. അടുത്ത വീട്ടിന് തീപിടിച്ചാല്‍ അതണയ്ക്കുന്നതിനു പകരം അതിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലിടാനാണ് നമുക്കിന്ന് താല്‍പര്യം.
നമ്മുടെ പൊതുയിടങ്ങള്‍ തിരിച്ചു
പിടിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാടകങ്ങളും നാടകസംസ്‌കാരവും വീണ്ടെടുക്കേണ്ടിയിരിക്കുന്നു. പലപ്രാദേശിക ഭാഷകളും പല തരത്തിലുള്ള വിശ്വാസങ്ങളും വച്ചുപുലര്‍ത്തിയിരുന്നപ്പോഴും ബഹുസ്വരത നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാവര്‍ക്കും പൊതുയിടങ്ങളില്‍ ഒന്നിക്കാനുള്ള സഹാചര്യമുണ്ടായിരുന്നു. ഇന്ന് ജാതി-മത-രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ നമ്മെ അകറ്റിനിര്‍ത്തുന്നു.
നമ്മുടെ കലാലയങ്ങള്‍പോലും ജാതി-മതാടിസ്ഥാനത്തിലാണ് ഉയര്‍ന്നുവരുന്നത്. കുട്ടികളായിരിക്കുമ്പോള്‍ തന്നെ നാം 'നമ്മളും' 'അവരു'മായി മാറുന്നു. ഒന്നിച്ചിരിക്കാനും പൊതുചര്‍ച്ചകള്‍ നടത്താനുമുള്ള ഇടങ്ങള്‍ ആരൊക്കെയോ ഇല്ലാതാക്കിയിരിക്കുന്നു.
പൊതുയിടങ്ങള്‍ തിരിച്ചുപിടിക്കുക എന്നുള്ളതാണ് ഇന്ന് നമുക്ക് ചെയ്യേണ്ട ഒരു പ്രധാന കാര്യം. ഭൂതകാലക്കുളിരില്‍ അഭിരമിക്കണമെന്നില്ല. പക്ഷേ, പഴയകാല നന്മകളെ നമുക്ക് വീണ്ടെടുക്കാം. വര്‍ഗീയധ്രുവീകരണങ്ങളെ മനസുകൊണ്ടുപോ ലും വെറുക്കാന്‍ നാം ശീലിക്കുക.
ടി.വി സീരിയലുകൡനിന്ന് നായികമാരുടെ കണ്ണീരുറ്റിയുറ്റി വീണ് ഏറെ താമസിയാതെ നമ്മുടെ വീടുകള്‍ പ്രളയത്തിലാവും. അന്ന് ഒരാലയില്‍ നമ്മെ രക്ഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റെത്തും. (പ്രളയത്തിനുശേഷം എന്ന കഥ).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago