ഡല്‍ഹിയിലെ ബി.എസ്.എഫ് ആസ്ഥാനം ഭാഗികമായി അടച്ചു
ന്യൂഡല്‍ഹി: ഹെഡ് കോണ്‍സ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സി.ജി.ഒ കോംപ്ലക്സിലുള്ള ബി.എസ്.എസ് ആസ്ഥാനത്തിന്റെ രണ്ടു നിലകള്‍ അടച്ചു.
ഞായറാഴ്ചയാണ് ബി.എസ്.എഫ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ രണ്ടാം നിലയില്‍ ജോലി ചെയ്യുന്ന ഹെഡ് കോണ്‍സ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് ഒന്നുവരെ ഇയാള്‍ ജോലിക്ക് എത്തിയിരുന്നു.
ഇതേതുടര്‍ന്നാണ് ഒന്ന്, രണ്ട് നിലകള്‍ സീല്‍ ചെയ്തത്. കെട്ടിടം പൂര്‍ണമായും അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് ബി.എസ്.എഫ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഹെഡ് കോണ്‍സ്റ്റബിളിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ കെട്ടിടം മുന്‍കരുതലെന്ന നിലയില്‍ അണുവിമുക്തമാക്കിയിരുന്നു.
ഹെഡ് കോണ്‍സ്റ്റബിളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈനിലാക്കിയിട്ടുണ്ടെന്നും ഇവരുടെ സാംപിളുകള്‍ പരിശോധിക്കുമെന്നും ബി.എസ്.എഫ് വ്യക്തമാക്കി. സി.ജി.ഒ കോംപ്ലക്സിലെ എട്ടു നിലകളിലാണ് ബി.എസ്.എഫ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
ഇതുവരെ രാജ്യത്ത് 54 ബി.എസ്.എഫുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സി.ജി.ഒ കോംപ്ലക്സില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സി.ആര്.പി.എഫ് ആസ്ഥാനം കഴിഞ്ഞ ദിവസം അടച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."