മൂലത്തറയില്‍ നിന്നും കമ്പാലത്തറ ഏരിയിലേക്ക് വെള്ളമെത്തുന്നത് ഒച്ചിന്റെ വേഗത്തില്‍
പാലക്കാട്: മൂലത്തറ റിസര്‍വോയറില്‍ നിന്നും കമ്പാലത്തറ ഏരിയിലേക്ക് ഇപ്പോള്‍ വെള്ളമെത്തുന്നത് ഒച്ചിന്റെ വേഗത്തില്‍. കഴിഞ്ഞ 18 ദിവസമായി മൂലത്തറയിലെ വെള്ളം ഇടതുകര കനാല്‍ വഴി കമ്പാലത്തറ ഏരിയിലേക്കു തുറന്നിട്ട് ഇതുവരെയായി ഏരിയില്‍ കാല്‍ഭാഗം വെള്ളം പോലും നിറക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ആളിയാര്‍ ഡാമില്‍ നിന്നും കേരളത്തിന് വിട്ടു നല്‍കുന്ന വെള്ളം സംഭരിക്കുന്ന മുഖ്യ ജലസംഭരണിയായ മൂലത്തറയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നു വരികയാണ് .അതിനാല്‍ കൂടുതല്‍ വെള്ളം ഇവിടെ തടഞ്ഞു നിര്‍ത്താനാവില്ല
മൂലത്തറ റെഗുലേറ്റര്‍ പുതുക്കി പണിയുന്നതിന് ഇടതുകര കനാലിനുള്ളില്‍ 130 ഇഞ്ചു് വ്യാസമുള്ള മൂന്ന് പൈപ്പിട്ട് മണ്ണിട്ട് നികത്തിയതിനാലാണ് കൂടുതല്‍ വെള്ളം കനാലിലൂടെ ഒഴുക്കന്‍ പറ്റാത്ത അവസ്ഥയാണുള്ളത,് നേരത്തെ മൂന്ന് മീറ്റര്‍ ഉയരത്തില്‍ വെള്ളം തുറന്നു വിട്ടിരുന്നു, ഇപ്പോള്‍ അതിന്റെ പകുതി വെള്ളമാണ് തുറന്നു വിടുന്നത് .
മൂന്ന് മീറ്റര്‍ തുറന്നു വിറ്റാല്‍ ഒരാഴ്ചക്കുള്ളില്‍ കമ്പാലത്തറയില്‍ വെള്ളം നിറയുമായിരുന്നു. ഇനിയും പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ മാത്രമേ കമ്പാലത്തറ നിറയുകയുള്ളു. ഇതിനിടയില്‍ മൂലത്തറയില്‍ മഴവെള്ളം എത്തിയാല്‍ താഴെ പുഴയിലേക്ക് തള്ളി വിടേണ്ട സ്ഥിതിയാണുള്ളത്. എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുണ്ടായ പാളിച്ചയാണ് കനാലില്‍ മണ്ണിട്ട് നികത്തിയതില്‍ ജലസേചന ഉദ്യോഗസ്ഥര്‍ക്ക് പാളിച്ച പറ്റിയതായി കര്‍ഷകര്‍ ആരോപിക്കുന്നു. ഇപ്പോള്‍ പൈപ്പിനകത്തു് കുളവാഴ നിറഞ്ഞതോടെ വെള്ളം വളരെ കുറഞ്ഞ തോതില്‍ മാത്രമേ ഒഴുകുന്നുള്ളു.തമിഴ്‌നാട്ടില്‍ നല്ല മഴ പെയ്താല്‍ മൂലത്തറയില്‍ കൂടുതല്‍ വെള്ളമെത്തും.അതുകൂടി കമ്പാലത്തറയില്‍ എത്തിക്കാന്‍ പറ്റാത്ത സ്ഥിതിയുമുണ്ട്.
ഇവിടെയെത്തുന്ന വെള്ളം കമ്പാലത്തറ നിറച്ചതിനു ശേഷം ഇടതു കനാലിലൂടെ കൃഷിയിടങ്ങള്‍ക്ക് തുറക്കുകയാണ് ചെയ്തു വരുന്നത്. ഇവിടത്തെ വെള്ളം മീങ്കരയിലും കുടിവെള്ളത്തിനായി എത്തിക്കാറുണ്ട് കഴിഞ്ഞ ഒരു മാസത്തോളമായി ഇടതുകനാലില്‍ കൃഷിക്കും കുടിവെള്ളത്തിനും വെള്ളം വിട്ടു നല്‍കിയിട്ടില്ലെന്ന് കര്‍ഷര്‍ പരാതിപ്പെട്ടു. അപ്രതീക്ഷിതമായി കിട്ടിയ മഴ ഞാറു പാകാനും ,നടീലിനും കര്‍ഷകര്‍ക്ക് ഉപകാരപ്പെട്ടെങ്കിലും നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ ഇനി കനാല്‍ വെള്ളം കിട്ടിയാല്‍ മാത്രമേ കൃഷി ഉണങ്ങാതെ രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."