HOME
DETAILS
MAL
ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് നടത്തി
backup
May 05 2020 | 07:05 AM
റിയാദ്: ജീവിതം ചിട്ടപ്പെടുത്തുകയും ദൈവത്തോട് കൂടുതൽ അടുക്കുകയും വഴി കോവിഡ് കാല ജീവിതത്തെ കൂടുതൽ പ്രഭാപൂരിതമാക്കാമെന്നും ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കരുതലും ആത്മ വിശ്വാസവും ആർജ്ജിക്കണമെന്നും പ്രശസ്ത ട്രൈനറും പ്രഭാഷകനുമായ ഡോ.സുലൈമാൻ മേൽ പ്പത്തൂർ ഉൽ ബോധിപ്പിച്ചു. റിയാദ് കെ. എം. സി. സി സെൻട്രൽ കമ്മിറ്റിയുടെ കോവിഡ് 19 പ്രവർത്തങ്ങളുടെ ഭാഗമായുള്ള പ്രവാസികൾക്കായുള്ള ഓൺലൈൻ കൗൺസിലിംഗിന്റ മൂന്നാം സെഷനിൽ 'കോവിഡും സാമൂഹ്യ ജീവിതവും ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. എം. സി. സി കോഴിക്കോട് ജില്ല പ്രസിഡന്റ് അഷ്റഫ് അച്ചൂരിന്റെ അദ്ധ്യക്ഷതയിൽ, കണ്ണൂർ ജില്ല പ്രസിഡന്റ് അബ്ദുൾ മജീദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. സൗദി കെ. എം. സി. സി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട്,
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ, ജലീൽ തിരൂർ സംസാരിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി അഷ്റഫ് വെള്ളപ്പാടം സ്വാഗതവും കോഴിക്കോട് ജില്ല സെക്രട്ടറി അബ്ദുറഹ്മാൻ ഫറോക്ക് നന്ദിയും പറഞ്ഞു. ഇഹാൻ മുനീർ ഖിറാഅത്ത് നിർവ്വഹിച്ചു. കെ എം സി സി സൈബർവിംഗ് പരിപാടി നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."