പരാതിക്കാരെ സ്റ്റേഷനുള്ളില്‍ പ്രതികള്‍ മര്‍ദിച്ചു
ബാലരാമപുരം: പരാതി നല്കാന് സ്റ്റേഷനില്‍ എത്തിയവരെ പ്രതികള്‍ ബാലരാമപുരം സ്റ്റേഷനുള്ളില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതായി പരാതി.
കേസിലെ ഒന്നാം പ്രതിയായ ഷാജഹാന്റെ മക്കളെ സമീപവാസികളായ അല്അമീന്, ഷാജിമോന്‍ എന്നിവര്‍ ഉപദ്രവിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞദിവസം ഷാജഹാന്റെ നേതൃത്വത്തില്‍ ബാലരാമപുരത്തുവച്ച് അല്‍ അമീനെയും ഷാജിമോനെയും മര്‍ദിച്ചതായി പറയുന്നു. ഇതേ തുടര്‍ന്ന് ഞായറാഴ്ച രാത്രി 10.30 ഓടെ പരാതി നല്കാന് സ്റ്റേഷനില്‍ എത്തിയ അല്‍ അമീനെയും ഷാജിമോനെയും സ്റ്റേഷനില്‍ അതിക്രമിച്ച് കയറി ഒന്നാം പ്രതിയായ ഷാജഹാന്, രണ്ടാം പ്രതി സാദിഖ് അലി, മൂന്നാം പ്രതി സക്കീര്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
മര്‍ദനം ചെറുക്കാനെത്തിയ എ.എസ്.ഐ ശശികുമാറിനെ പിടിച്ചു തള്ളുകയും സ്റ്റേഷനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സംഭവ ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."