HOME
DETAILS
MAL
ദിവ്യം
backup
April 08 2017 | 20:04 PM
ഇന്ത്യന്‍ സാഹിത്യത്തിലെ അഗ്രഗണ്യനായ യു.ആര്‍ അനന്തമൂര്‍ത്തിയുടെ പുതിയ നോവലാണ് ദിവ്യം. നോവലിസ്റ്റ് കുട്ടിക്കാലം ചെലവഴിച്ച തീര്‍ഥഹള്ളിയിലെ ഓര്‍മകള്‍ ഈ കൃതിയില്‍ തിണര്‍ത്തുകിടക്കുന്നു. സമസ്ത ബൗദ്ധികനേട്ടങ്ങളുടെയും, സ്‌നേഹം, സഹാനുഭൂതി, അജ്ഞേയമായ അനുഭവങ്ങള്‍ക്കായുള്ള ത്വര എന്നിങ്ങനെയുള്ള മൂല്യങ്ങളുടെയും ആകത്തുകയെന്ന നിലയില്‍
പുരാതന ഇന്ത്യയുടെ പാരമ്പര്യത്തെ ഈ കൃതിയില്‍ വ്യാഖ്യാനിക്കുന്നു. അത്തരമൊരു പാരമ്പര്യത്തിന്റെ പ്രതിനിധിയാണ് ഗൗരി. അതേസമയം, ധിക്കാരിയും യുവാവുമായ ഘനശ്യാമന്‍ സമ്പൂര്‍ണമായ മാറ്റത്തെയും ആധുനികതയെയും ലോകപുരോഗതിയെയും പ്രതിനിധാനം ചെയ്യുന്നു. സവിശേഷമായ രചനാമുദ്രയുള്ള കന്നടനോവലിന്റെ പരിഭാഷ ചെയ്തിരിക്കുന്നത് സുധാകരന്‍ രാമന്തളിയാണ്.
മാതൃഭൂമി ബുക്‌സ്
RS: 220/240 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."