പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ ജീവവായു: മന്ത്രി
പത്തനാപുരം: പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ ജീവവായു ആണെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ എസ്. വേണുഗോപാലിന് പത്തനാപുരം പൗരാവലി നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനു വേണ്ടി കൂടി ജീവിക്കുന്ന പൊതുപ്രവര്‍ത്തകരെ ഇകഴ്ത്തുന്ന അനാരോഗ്യകരമായ രീതി സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ടെന്നും ഇതിന് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.എം മോഹനന് പിള്ള അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് ഗുരുകുലം, ജോജോ കെ.എബ്രഹാം, കെ.എ എബ്രഹാം, സിസ്റ്റര്‍ റോസ്്ലിന്‍, ജി രാധാമോഹന്‍, സുധാകരന് പിള്ള, എ.എം.ആര് റഷീദ് , ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. നിഷ, ദിലീപ് കുമ്പിക്കല്‍, പി. ചന്ദ്രശേഖര പിള്ള, ഉസ്മാന്, പുന്നല ഷാജഹാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."