ഉപഭോക്താവിന് മുസ്‌ലിം പ്രതിനിധിയെ വേണ്ട: ആവശ്യം എയര്‍ടെല്‍ അംഗീകരിച്ചു; പ്രതിഷേധം കനക്കുന്നു
ന്യൂഡല്‍ഹി: മുസ്‌ലിം കസ്റ്റമര്‍ കെയര്‍ ഏജന്റിനെ വേണ്ടെന്ന ഉപഭോക്താവിന്റെ ആവശ്യത്തോട് ഭാരതി എയര്‍ടെല്‍ അധികൃതര്‍ പ്രതികരിച്ചത് വിവാദമാകുന്നു.
ഹിന്ദു പ്രതിനിധിയെ ആവശ്യപ്പെട്ട എയര്‍ടെല്‍ ഡിടിഎച്ച് ഉപഭോക്താവിന്റെ ആവശ്യം അംഗീകരിച്ച് പ്രതിനിധിയെ മാറ്റിയ നടപടിയില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി.
ഡിടിഎച്ച് ഉപഭോക്താവായ പൂജ സിംഗാണ് ഹിന്ദു കസ്റ്റമര്‍കെയര്‍ ഏജന്റിനെ വേണമെന്ന് ആവശ്യപ്പെട്ടത്. തനിക്കു മറുപടി നല്‍കിയ മുസ്‌ലിം പ്രതിനിധിയായ ശുഹൈബിന്റെ ധാര്‍മികതയില്‍ വിശ്വാസമില്ലെന്നും ഹിന്ദു പ്രതിനിധിയെ തരണമെന്നുമാണ് പൂജ ആവശ്യപ്പെട്ടത്.
Hey, I most definitely appreciate you reaching out here! We’ll take a closer look into that & get back shortly with more information. Thank you, Shoaib
— Bharti Airtel India (@Airtel_Presence) June 18, 2018
Dear Shohaib, as you’re a Muslim and I have no faith in your working ethics because Kuran may have different version for customer service, thus requesting you to assign a Hindu representative for my request. Thanks
— Pooja Singh ?? (@pooja303singh) June 18, 2018
ആവശ്യം പരിഗണിച്ച് ഹിന്ദു പ്രതിനിധിയെ കമ്പനി പൂജയ്ക്കായി ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്തു.
എയര്‍ടെല്‍ തീരുമാനത്തിനെതിരേ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. രാഷ്ട്രീയ- സാംസ്‌കാരിക-വ്യവസായ രംഗത്തുള്ളവര്‍ എയര്‍ടലിന്റെ തീരുമാനത്തിനെതിരേ രംഗത്തെത്തി.
സംഭവം വിവാദമായതോടെ തിരുത്തുമായി എയര്‍ ടെല്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ ജാതി -മത വര്‍ഗ രീതിയില്‍ ആരേയും വിഭജിച്ചു കാണുന്നില്ല. കസ്റ്റമര്‍ സഹായം ആവശ്യപ്പെടുന്ന സമയത്ത് ആരാണോ ആദ്യം ഫ്രീ ആയിരിക്കുന്നത് അവര്‍ പ്രതികരിക്കുകയാണ് തങ്ങളുടെ രീതിയെന്നും കമ്പനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."