HOME
DETAILS
MAL
സോളാര്‍ പദ്ധതിക്ക് വന്‍ ഫാക്ടറി; സാധ്യത പഠിക്കാന്‍ 25 ലക്ഷം
backup
July 08 2016 | 11:07 AM
പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സോളാര്‍, സൗരോര്‍ജ്ജ പദ്ധതികള്‍ക്കാണ് ഊര്‍ജ്ജ മേഖലയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. സോളാര്‍ പാനല്‍, എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണത്തിനായി വന്‍ ഫാക്ടറി തുടങ്ങാന്‍ ബജറ്റ് നിര്‍ദേശിക്കുന്നുണ്ട്. ഇതിന്റെ സാധ്യത പഠിക്കാനായി ഇപ്പോള്‍ 25 ലക്ഷം രൂപ വിലയിരുത്തിയിട്ടുമുണ്ട്.
താപ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ബജറ്റില്‍ പറയുന്നുണ്ട്. പക്ഷെ, ഇതുസംബന്ധിച്ച് അഭിപ്രായസമന്വയം ഇനിയും ഉണ്ടാവാത്തതു കാരണം പണമൊന്നും നീക്കിവയ്ക്കുന്നില്ലെന്ന് ബജറ്റ് പറയുന്നു.
വീടുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതിക്കും ഈ വര്‍ഷം തുടക്കമാവും. ഇതിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."