HOME
DETAILS

ഐ.ടി.ഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും

  
backup
June 19 2018 | 17:06 PM

%e0%b4%90-%e0%b4%9f%e0%b4%bf-%e0%b4%90%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%a8

തിരുവനന്തപുരം: കിഫ്ബി സഹായത്തോടെ സംസ്ഥാനത്തെ 10 ഐ.ടി.ഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 229 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. 

എല്ലാ ഐ.ടി.ഐകളുടെയും നിലവാരം ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് പുതിയ ഐ.ടി.ഐ ആരംഭിക്കുന്നതിന് നടപടികള്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. 2018 വര്‍ഷത്തെ ഗവ. ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കാലഹരണപ്പെട്ട ട്രേഡുകള്‍ നിര്‍ത്തലാക്കി കാലാനുസൃതമായ ട്രേഡുകള്‍ ആരംഭിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴില്‍-നൈപുണ്യ വികസനത്തിനുള്ള പദ്ധതികളും നടപ്പാക്കും. ഐ.ടി.ഐകളില്‍ നിന്ന് പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
സ്‌പെക്ട്രം തൊഴില്‍മേളകള്‍ വഴി 13,291 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ ഐ.ടി.ഐ പരിശീലനം നേടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തും. ഉച്ചഭക്ഷണ പദ്ധതി ഘട്ടംഘട്ടമായി എല്ലാ ഐ.ടി.ഐകളിലേക്കും വ്യാപിപ്പിക്കും. മികച്ച പഠനിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉന്നത പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കും. വ്യാവസായികപരിശീലനത്തിനും തൊഴില്‍ നൈപുണ്യ വികസനത്തിനുമുള്ള അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

'തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...' യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി 'തന്ത്രം' ഇങ്ങനെ

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago