HOME
DETAILS

ലോക്‌ഡോണിന്റെ മറവിലെ മുസ്‌ലിം വേട്ട അവസാനിപ്പിക്കണം: പ്രവാസി ജിദ്ദ

  
backup
May 05 2020 | 16:05 PM

jidda-pravasi-samskaarika-vedi

     ജിദ്ദ: ലോക് ഡൗണിനെ മറയാക്കി പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത മുസ്‌ലിം വിദ്യാര്‍ഥികളെയും മറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്ന ഡല്‍ഹി പോലീസിന്റെ നടപടി അവസാനിപ്പിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മറ്റി ആവശ്യപ്പെട്ടു. ദൽഹിന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ: സഫറുൽ ഇസ്‌ലാം ഖാനെതിരെ സംഘപരിവാർ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത് ഗൂഡാലോചനയാണ്. അതുപോലെ ജെ.എന്‍.യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഡോ.ഉമര്‍ ഖാലിദ്, ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥി നേതാക്കളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായ ഷിഫാ ഉര്‍ റഹ്മാന്‍ എന്നിവര്‍ക്കും നിരവധി ദളിത് ന്യൂനപക്ഷ ആക്ടിവിസ്റ്റുകൾമ്മുമെതിരെ ഡല്‍ഹി കലാപത്തിന് നേതൃത്വം നല്‍കി എന്ന പേരില്‍ യു.എ.പി.എ ചുമത്തിയിരിക്കുന്നു.

    പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഇവര്‍ക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. ഡല്‍ഹിയില്‍ നടന്ന വംശീയ കലാപത്തിന്റെ സൂത്രധാരകര്‍ സംഘപരിവാർ നേതാക്കളാണെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ഇതിന് നേതൃത്വം വഹിച്ച സംഘപരിവാർ നേതാക്കള്‍ പരസ്യമായി വിലസുമ്പോഴാണ് ഡല്‍ഹി പോലീസിനെ ഉപയോഗിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം നിരപരാധികളെ ജയിലില്‍ അടച്ച് കൊണ്ടിരിക്കുന്നത്. പൊതു നിരത്തില്‍ ജനങ്ങള്‍ക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ കഴിയാത്ത കൊവിഡ് സാഹചര്യത്തെ തന്ത്രപരമായി ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചെയ്യുന്നത്.

     ദുരന്ത സന്ദര്‍ഭത്തെ പോലും വംശീയ ഉന്‍മൂലനത്തിന് ഉപയോഗിക്കുന്ന നീച രാഷ്ട്രീയമാണ് സംഘ് പരിവാര്‍ നടപ്പാക്കുന്നത്. പ്രവാസികളടക്കം രാജ്യത്തെ പൗരസമൂഹം ഒന്നടങ്കം ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ലോക്ക് ഡൗണിന് ശേഷം പൗരത്വ പ്രക്ഷോഭത്തില്‍ ശക്തമായി അണിനിരക്കണമെന്നും പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  2 months ago
No Image

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

National
  •  2 months ago