പുതുതലമുറക്ക് വഴിതെളിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടു വരണം: സത്താര്‍ പന്തലൂര്‍
കണ്ണൂര്‍: നവരാഷ്ട്രനിര്മിതിക്കായി വിദ്യാര്‍ഥി സമൂഹം മുന്നിട്ടിറങ്ങണമെന്നു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍. രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും നന്മക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്കാന് കാംപസ് വിദ്യാര്‍ഥികള്‍ മുന്നോട്ടു വരണം. സമൂഹത്തിന്റെ വ്യത്യസ്ത വികാരങ്ങള്‍ തൊട്ടറിയുന്നവന് മാത്രമേ സമൂഹത്തിന് വഴികാണിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
സ്വാഗതസംഘം ചെയര്മാന് സഫ്വാന് തങ്ങള്‍ ഏഴിമല അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബഷീര്‍ ഫൈസി മാണിയൂര്‍, ജനറല്‍സെക്രട്ടറി ബഷീര്‍ അസദി നമ്പ്രം, അബ്ദുല്‍റഷീദ് സഅദി, കെ.പി.പി തങ്ങള്‍, എസ്.കെ ഹംസ ഹാജി, മുഹമ്മദ് രാമന്തളി, ഷഹീര്‍ പാപ്പനശ്ശേരി, കബീര്‍ ഫൈസി ചെറുകോട്, മുഹമ്മദ് ഇബ്നു ആദം, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, അഫ്സല് രാമന്തളി, പി.കെ അബ്ദുല്ലത്തീഫ്, പി. അബ്ദുജബ്ബാര്‍, ഷബീര്‍ പുഞ്ചക്കാട് സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് രാമന്തളി ശാഖയുടെ ആംബുലന്‍സ് ഇന്നു നാടിന് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."