യൂസര്‍ ഫീസ് നിശ്ചയിച്ചതിനേക്കാള്‍ കുറവെന്ന് കിയാല്‍
കണ്ണൂര്‍: എയര്‍പോര്‍ട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എ.ആര്‍.ഇ.എ) നിശ്ചയിച്ച നിരക്കിനേക്കാളും കുറവുള്ള യൂസര്‍ ഫീസാണ് ഇതുവരെ ഈടാക്കിയതെന്നു കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) അധികൃതര്‍. ഈമാസം 30 വരെയുള്ള വിന്റര്‍ ഷെഡ്യൂളില്‍ ഈടാക്കിയ ഫീസ് ഉദ്ഘാടന വേളയിലുള്ള താല്‍കാലിക ഇളവ് മാത്രമായിരുന്നു. എ.ആര്‍.ഇ.എ ഉത്തരവ് പ്രകാരമുള്ള യൂസര്‍ ഫീസ് ഈടാക്കിയാലും തുടക്കത്തില്‍ കുറച്ചുവര്‍ഷം വിമാനത്താവളം നഷ്ടത്തില്‍ തന്നെയാകും പ്രവര്‍ത്തിക്കുക. ഫെബ്രുവരി 12നു മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരില്‍ നിന്നു പുതിയനിരക്ക് പ്രകാരമുള്ള ബാക്കി തുക വാങ്ങാന്‍ പാടില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും കിയാല്‍ വ്യക്തമാക്കി.
വിമാനത്താവളത്തിലെ യൂസര്‍ ഫീസ് ഇരിട്ടിയാക്കാന്‍ കഴിഞ്ഞദിവസമാണു കിയാല്‍ തീരുമാനിച്ചത്. രാജ്യാന്തര യാത്രക്കാര്‍ക്കു നികുതി ഉള്‍പ്പെടെ 1263 രൂപയും ആഭ്യന്തര യാത്രക്കാര്‍ക്കു നികുതിയടക്കം 378 രൂപയുമായാണ് വര്‍ധിപ്പിച്ചത്. ഇതു ആഭ്യന്തര, രാജ്യാന്തര യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കും ഇടയാക്കും. നിലവിലെ നിരക്കിനേക്കാളും ഇരട്ടിയോളമുള്ള യൂസര്‍ ഫീസ് വര്‍ധന ഈമാസം 31 മുതലാണു നിലവില്‍ വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."