HOME
DETAILS
MAL
മുത്തങ്ങയില്‍ 1.2 ലക്ഷം സിഗരറ്റ് പിടികൂടി
backup
March 03 2019 | 19:03 PM
മുത്തങ്ങ: അനധികൃതമായി ലോറിയില്‍ കടത്തിയ 1,20,000 സിഗരറ്റുകള്‍ മുത്തങ്ങയില്‍ പിടികൂടി. എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സംഭവം. മൈസൂരു ഭാഗത്തു നിന്ന് വരികയായിരുന്ന കെ.എല്‍ 49 ഇ 1280 നമ്പര്‍ ലോറിയില്‍ ബിസ്‌കറ്റ് പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റ്. മടവൂര്‍ ആരാമ്പ്രം സ്വദേശി റിയാസ് ആയിരുന്നു ലോറി ഓടിച്ചിരുന്നത്. ഏകദേശം ആറ് ലക്ഷത്തോളം വിലവരുന്നതാണ് പിടികൂടിയ സിഗരറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."